എട്ടു വര്‍ഷം മുമ്പ് വിഎസ് സര്‍ക്കാര്‍ വിട്ടയച്ച 209 പേരുടെ ജയില്‍ മോചനം ഹൈക്കോടതി റദ്ദാക്കി

0
7

കൊച്ചി: ശിക്ഷാ കാലാവധി പൂര്‍ത്തിയാകുംമുമ്പേ 2011ല്‍ 209 തടവുകാരെ മോചിപ്പിച്ച വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഫുള്‍പഞ്ചിന്‍രേതാണ് വിധി. അന്ന് 10വര്‍ഷം ശിക്ഷ അനുഭവിച്ചവരെയാണ് സര്‍ക്കാര്‍ വിട്ടയച്ചത്. 14 വര്‍ഷം ശിക്ഷ അനുഭവിക്കാതെ പുറത്തുപോയവര്‍ബാക്കി ശിക്ഷാ കാലയളവ്കൂടിജയിലില്‍ കഴിയേണ്ടിവരും.ഇതു സംബന്ധിച്ചവിവരങ്ങള്‍ ഗവര്‍ണര്‍പുനഃപരിശോധിക്കണമെന്നും ആറു മാസത്തിനകം
വിശദാംശങ്ങള്‍ നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈയിടെ 36 തടവുകാരെമോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍മടക്കിയതിനു പിന്നാലെയാണു വിഷയം ഹൈക്കോടതിയില്‍ എത്തിയത്.സര്‍ക്കാരിന് ഇതിന് അധികാരമുണ്ടെന്നും 2011 ഫെബ്രുവരി രണ്ടിന് അന്നത്തെസര്‍ക്കാര്‍ ഇത്തരത്തില്‍തടവുകാരെ മോചിപ്പിച്ചിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍സി.പി. സുധാകരപ്രസാദ്‌ഹൈക്കോടതിയെ അറിയി
ച്ചിരുന്നു.

10 വര്‍ഷത്തെ ശിക്ഷപൂര്‍ത്തിയാക്കിയവരെയാണ്അന്നു വിട്ടയച്ചതെന്നും പട്ടിക സഹിതം അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 14 വര്‍ഷത്തെശിക്ഷ അനുഭവിക്കേണ്ടവര്‍ഇതില്‍ എത്ര പേരുണ്ടെന്ന്അറിയിക്കാന്‍ ഡിവിഷന്‍ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്നുള്ള പരിശോധനയിലാണ് ഈ കണക്കു വെളിപ്പെടുത്തിയത്.കെ. ടി. ജയകൃഷ്ണന്‍മാസ്റ്റര്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെ 20 രാഷ്ട്രീയതടവുകാരും വിട്ടയച്ചവരുടെപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.ഇതിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതിനിര്‍ണായക വിധി പുറപ്പെടുടുവിച്ചത്. രാഷ്ട്രീയ തടവുകാരെയടക്കം വിട്ടയക്കാനുള്ളസര്‍ക്കാര്‍ തീരുമാനം വലിയവിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.മോചിപ്പിക്കപ്പെട്ട 209തടവുകാരില്‍ 14 വര്‍ഷംതടവ് പൂര്‍ത്തിയാക്കിയത്അഞ്ചില്‍ താഴെ പേര്‍ മാത്രമാണ്. നെട്ടുകാല്‍ത്തേരിതുറന്ന ജയില്‍-111, കണ്ണൂര്‍-45, ചീമേനി-24, വനിതാജയില്‍-ഒന്ന്, പൂജപ്പുര-28എന്നിങ്ങനെയാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നും വിട്ടയച്ചവരുടെ കണക്കുകള്‍.വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയാണിതെന്ന് പൊതുവില്‍വിലയിരുത്തപ്പെടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here