രാമപുരം പള്ളിയുടെ കൂദാശ ഞായറാഴ്ച; നിര്‍മാണചെലവ് ഇരുപതു കോടിയിലേറെ

0
143

പാലാ : മൂന്ന് നിലകളിലായി പുതുതായി പണിതീര്‍ത്ത രാമപുരം സെന്റ് അഗസ്റ്റ്യന്‍സ് ഫൊറോനാ പള്ളി കൂദാശ ഞായറാഴ്ച നടക്കും. ഇരുപത് കോടിയി ല്‍പ്പരം രൂപാ ചെലവഴിച്ചാണ് പള്ളി നിര്‍മ്മിച്ചത്. സംസ്ഥാന ത്തെ ഏറ്റവും വലിയപള്ളിയാ ണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മൂന്ന് നിലകളിലാ യുള്ള ദേവാലയത്തിന്റെ അടിനില യില്‍ വാഴ്ത്തപ്പെട്ട കുഞ്ഞ ച്ചന്റെ മ്യൂസിയമാണ്. കുഞ്ഞച്ച ന്റെ ജീവിതവുമായി ബന്ധ പ്പെട്ട മുഴുവന്‍ വസ്തുക്കളും ഭക്തര്‍ക്ക് മുന്നില്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. രണ്ടാംനില വിവിധ ഭക്ത സംഘടനകളുടെ ഓഫീസും പാരീഷ് കൗണ്‍സി ലിന്റെ യോഗശാലയുമായും പ്രവര്‍ത്തിക്കും. സ്ഥിരം മീഡി യാ റൂമും രണ്ടാം നിലയിലുണ്ടാ വും. ഗ്രീക്ക്, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍ നിര്‍മാണരീതികളുടെ സങ്കലനമാണ് ദേവാലയനിര്‍ മാണത്തിന് സ്വീകരിച്ചിട്ടുള്ളത്. ദേവാലയത്തിന്റെ അള്‍ത്താര ഭാരതത്തിലെ പഴയകാല ദേവാ ലയങ്ങളുടെ ശില്‍പ്പഭംഗി മുഴു വന്‍ ആവാഹിച്ച് നിര്‍മ്മിച്ചി ട്ടുള്ളതാണ്. 35 അടിയോളം ഉയരമുള്ള തോറ തയ്യാറാക്കി യിട്ടുള്ളത് ഈ പള്ളിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേക തയാണ്. പള്ളി ഹാളിലും മോ ണ്ടളത്തിലുമായി അയ്യായിരം പേര്‍ക്ക് ഒരേസമയം ഇവിടെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കഴിയും. മുതിര്‍ന്ന പൗരന്‍ മാര്‍ക്കും രോഗികള്‍ക്കുമായി ബലിപീഠത്തിന്റെ ഇരുവശ ത്തും പ്രത്യേകം ഇരിപ്പിടങ്ങള്‍ ഒരുക്കിയിട്ടുണ്ട്.ഞായറാഴ്ച രണ്ടിന് ് നടക്കുന്ന പള്ളികൂദാശ കര്‍മ്മത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, കര്‍ദ്ദി നാള്‍ ക്ലീമിസ് മാര്‍ ബസേലി യോസ്, മാര്‍ ജോസഫ് കല്ലറ ങ്ങാട്ട്, മാര്‍ ജേക്കബ്ബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറ മ്പില്‍ തുടങ്ങിയവര്‍ മുഖ്യകാര്‍ മ്മികത്വം വഹിക്കും. ഇരുപത്ത ഞ്ചോളം ബിഷപ്പുമാരും നൂറു കണക്കിന് വൈദികരും കൂദാശ കര്‍മ്മത്തില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here