കിഴങ്ങുവര്‍ഗങ്ങളെ സംരക്ഷിക്കാന്‍ തച്ചമ്പാറയില്‍ കാവല്‍ക്കൂട്ടം

0
149

കല്ലടിക്കോട്: തച്ചമ്പാറ കൃഷി ഭവന്റെ കീഴില്‍ കിഴങ്ങ് വര്‍ഗ വിളകളുടെ സംരക്ഷണത്തിനായി കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു.
അടുത്തകാലം വരെ നമ്മള്‍ ഉപയോഗിച്ചിരുന്നതും അന്യം നിന്നു പോകുന്നതുള്‍പ്പെടെയുള്ള കിഴങ്ങ് വര്‍ഗങ്ങളെ സംരക്ഷിക്കുന്നതിനാണ് ന്ധകാവല്‍ക്കൂട്ടംന്ധ എന്ന പേരില്‍ കര്‍ഷകരുടെ ഗ്രൂപ്പുണ്ടാക്കി പ്രവര്‍ത്തനം തുടങ്ങിയത്..
നമ്മുടെ ഭക്ഷണശീലങ്ങളില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതാണ് കിഴങ്ങുകള്‍. കിഴങ്ങുകളുടെ പ്രാധാന്യവും ഔഷധഗുണങ്ങളും നാം തിരിച്ചറിയാതെ പോവുകയാണ്.
പണ്ട് പരന്പരാഗത ഔഷധമായി കൈമാറി വന്നിരുന്ന പല കിഴങ്ങുകളും ഇപ്പോഴും നമ്മുടെ മുറ്റത്തുണ്ട്.
എന്നാല്‍ അവ തിരിച്ചറിയാതെ അവയില്‍ നിന്നുതന്നെ ഉത്പാദിപ്പിക്കുന്ന ഇംഗ്ലീഷ് മരുന്നുകള്‍ വന്‍തുക നല്‍കി വാങ്ങുകയാണ് നമ്മളിപ്പോള്‍ ചെയ്യുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
വ്യത്യസ്ത കിഴങ്ങുകള്‍ കണ്ടെത്തുന്നതും അവ നഷ്ടപ്പെട്ടുപോകാതെ സംരക്ഷിക്കുകയും, കേരളത്തില്‍ വളരുന്ന കിഴങ്ങുകള്‍ തങ്ങളുടെ കൃഷിയിടത്തില്‍ തന്നെ കൃഷി ചെയ്ത് സംരക്ഷിക്കുകയുമാണ് ലക്ഷ്യം .
വിളവെടുക്കുന്‌പോള്‍ കൂടുതല്‍ കര്‍ഷകര്‍ക്ക് വിത്തുകള്‍ നല്‍കും തങ്ങള്‍ക്ക് ലഭിച്ച അറിവുകള്‍ പകര്‍ന്നുനല്കാനും കൂടുതല്‍ പേരെ ഈ രംഗത്തേക്ക് കൊണ്ടു വരാനും ശ്രമിക്കും. കാവല്‍ക്കൂട്ടം രൂപീകരണം ആത്മ സൊസൈറ്റി പ്രസിഡന്റ് പി. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ എസ്.ശാന്തിനി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ജെ.ഐസക്ക് (പ്രസിഡന്റ്), പി.ജി സന്തോഷ് കുമാര്‍, പരമേശ്വരി വിജയ് (വൈസ് പ്രസിഡന്റ്), ഉബൈദുള്ള എടായ്ക്കല്‍ (സെക്രട്ടറി), പ്രശാന്ത് മാത്യു, പോള്‍ കണ്ണാന്പാടം(ജോ. സെക്രട്ടറി), പി. മാത്യു വര്‍ഗീസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here