പാലക്കാട്: ഡിസിസി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയൻ സിപിഎമ്മിൽ ചേർന്നു. പാലക്കാട് നഗരസഭ കൗൺസിലറായ അദ്ദേഹം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെ ത്തിയാണ് അംഗത്വം സീകരിച്ചത്.

നാൽപത് വർഷത്തിലധികം താൻ കോൺഗ്രസി നായി പ്രവർത്തിച്ചു. എന്നാൽ അർഹമായ പരിഗ ണന നൽകിയില്ലെന്നു ഷൊർണൂർ വിജയൻ കുറ്റ പ്പെടുത്തി. തന്നെപ്പോലെ സമാനമായ നിരവധി പ്ര വർത്തകർ കോൺഗ്രസിലുണ്ട്. തനിക്ക് പിന്നാലെ കൂടുതൽ പ്രവർത്തകർ കോൺഗ്രസ് വിട്ട് മറ്റു പാർ ട്ടികളിൽ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് അദ്ദേഹം കോൺഗ്രസ് നേതൃത്വവുമായി അകൽച്ചയി ലായിരുന്നു.

കോൺഗ്രസ് രഹസ്യമായി വർഗീയതയ്ക്ക് പിന്നാലെ പോകുന്നുവെന്ന് തോന്നിയപ്പോഴാണ് പാർട്ടി വിടാൻ ആലോചിച്ചത്. കുറച്ച് കാലമായി ഇത് ആലോചിക്കുന്നതാണ്. മാനുഷിക മൂല്യങ്ങളോടെ പ്രവർത്തിക്കുകയും സത്യത്തിൽ വർഗീയതയ്ക്കെതിരേ ശക്തമായ പോരാട്ടം നടത്തുകയും ചെയ്യുന്ന ത് സിപിഎം ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടി സ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും ഷൊർണൂർ വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here