കാട്ടുപന്നികള്‍തെങ്ങിന്‍ തൈകള്‍നശിപ്പിച്ചു; കര്‍ഷകന്‍ ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി

0
7

കര്‍ഷകര്‍ തൈപ്പറമ്പില്‍ ജിജി പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനു മുമ്പില്‍കുത്തിയിരിപ്പു സമരം നടത്തുന്നു.

പേരാമ്പ്ര : കാട്ടുമൃഗശല്യം രൂക്ഷമായ പെരുവണ്ണാമൂഴി മേഖലയില്‍തന്റെ കൃഷിയിടത്തിലെ തെങ്ങിന്‍ തൈകള്‍ കാട്ടുപന്നികള്‍നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. ഹൈബ്രീഡ് ഇനത്തില്‍പെട്ട 64 തെങ്ങിന്‍തൈകള്‍നട്ടതില്‍35 എണ്ണവും കാട്ടുപന്നി നശിപ്പിച്ചതില്‍ മനംനൊന്തും കാട്ടുമൃഗശല്യത്തിനെതിരെ അധകൃതരുടെ അലംഭാവത്തിനെതിരെയുമാണ് കര്‍ഷകന്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ കൂട്ടുകൃഷി ഫാം രണ്ടാം ബ്ലോക്ക് ഓനിപ്പുഴയോരത്തെ കര്‍ഷകനായ തൈപ്പറമ്പില്‍ ജിജിയാണു ഇന്നലെകാലത്ത് മുതല്‍സമരം ആരംഭിച്ചത്. ഇന്നലെരാവിലെ കൃഷിയിടം നനക്കാനെത്തിയപ്പോഴാണു കാട്ടുപന്നികള്‍തെങ്ങിന്‍തൈകള്‍നശിപ്പിച്ചതായ് ജിജി കാണുന്നത്. ഉടനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെത്തി വിവരം ധരിപ്പിച്ചെങ്കിലും അധികൃതരുടെ സമീപനത്തില്‍തൃപ്തനാകാത്തതിനെ തുടര്‍ന്ന് സമരം ആരംഭിക്കുകയായിരുന്നു. വിലകൂടിയ ഇനത്തില്‍ പെട്ട തൈകള്‍നശിച്ചതിലൂടെ ഏകദേശം 50,000 ത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടന്ന് ജിജി പറഞ്ഞു. കാര്‍ഷിക വിളകള്‍നശിച്ചതിന് തക്കതായ നഷ്ടപരിഹാരം എത്രയും പെട്ടന്ന് നല്‍കാമെന്ന ഫോറസ്റ്റ് ഓഫീസര്‍നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍സമരം അവസാനിപ്പിച്ചു. ജിജിയുടെ തെങ്ങിന്‍തൈകള്‍നശിപ്പിച്ചതിലൂടെ ഉണ്ടായിട്ടുള്ള നഷ്ടം വേഗത്തില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍സ്വീകരിക്കുമെന്നും ആവശ്യമായ നടപടികള്‍ ആരംഭിച്ചതായും ഫോറസ്റ്റ് ഓഫീസര്‍ടി. റഈസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here