തെക്കന്‍ കുരിശുമല തീര്‍ഥാടനം മാര്‍ച്ച് 31 മുതല്‍

0
45

നിഷാന്ത് വെള്ളറട
വെള്ളറട: 62-ാമത് തെക്കന്‍ കുരിശുമല തീര്‍ത്ഥാടനത്തിനു മുന്നോടിയായി കുരിശുമലയില്‍ ഉന്നതതലയോഗം ചേര്‍ന്നു.കുരിശുമല തീര്‍ഥാടനം മാര്‍ച്ച് 31 മുതല്‍ ആരംഭിക്കും. തീര്‍ത്ഥാടനത്തിനു മുന്നോടിയായി സി കെ ഹരീന്ദ്രന്‍ എം എല്‍ എ കുരിശുമല സംഗമവേദിയില്‍ ഉന്നതതല യോഗം വിളിച്ചു.ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചയോഗം കുരിശുമല ഡയറക്ടര്‍ മോണ്‍ഡോ വിന്‍സെന്റ് കെ പീറ്റര്‍ ഉദ്ഘാടനം ചെയ്തു.പോലീസ്, ആരോഗ്യം, റവന്യു, ഇലട്രിസിറ്റി, കെ എസ് ആര്‍ റ്റി സി, പൊതുമരാമത്ത്, ത്രിതലപഞ്ചായത്ത്, ഗ്രീന്‍മിഷന്‍, ഭക്ഷ്യസുരക്ഷാ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് കുരിശുമലയിലെ യോഗത്തില്‍ പങ്കെടുത്തത്. റോഡുകളുടെ അറ്റകുറ്റപണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. കത്തിപ്പാറ- പന്നിമല- കൂതാളി റിങ് ്റോഡിന്റ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി എം എല്‍ എ പറഞ്ഞു.
ആറാം കുരിശിനടുത്ത് വിനോതസഞ്ചാരവകുപ്പ് ഒന്നരകോടി രൂപ മുതല്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പ്രോജക്ടിന്റ പ്രവര്‍ത്തന ഉത്ഘാടനം അടുത്തമാസം നടക്കുമെന്ന് ഹരീന്ദ്രന്‍ എം എല്‍ എ പറഞ്ഞു. കുരിശുമല തിര്‍ത്ഥാടനത്തിന്റ സുഗമമായ സുരക്ഷക്ക് കൂടുതല്‍ വനിതാ എസ് ഐ മാരുടെ സേവനം ലഭ്യമാക്കും. കുരിശുമലയില്‍ തുടങ്ങിയ ഗ്രീന്‍ മിഷന്റ പ്രവര്‍ത്തനങ്ങളെ നവകേരളാമിഷന്റെ പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിച്ച് പരിസ്തിതി ശുജീകരണം, പ്ലാസ്റ്റിക്ക് നിര്‍മാര്‍ജനം, പ്രകൃതി സംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശവും യോഗത്തിലുണ്ടായി.

 

LEAVE A REPLY

Please enter your comment!
Please enter your name here