റെയില്‍വേ മേല്‍പ്പാലം അറ്റകുറ്റപ്പണി: തലശേരി നഗരം ഗതാഗതക്കുരുക്കില്‍

0
25
റെയില്‍വേ മേല്‍പ്പാലം റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചതോടെ തലശേരി നഗരത്തില്‍വന്‍ഗതാഗതക്കുരുക്ക്.

തലശ്ശേരി: തലശ്ശേരി റെയില്‍വേ മേല്‍പ്പാലം റോഡ് അറ്റകുറ്റപ്പണിക്കായി അടച്ചതോടെ നഗരത്തില്‍ വന്‍ഗതാഗതക്കുരുക്ക്. രാവിലെയും വൈകുന്നേരവും മണിക്കൂറുകളോളമാണ് യാത്രക്കാര്‍ റോഡില്‍ കുരുങ്ങുന്നത്.
പ്രവൃത്തി പൂര്‍ത്തിയാകാന്‍ ഒരു മാസം എടുക്കുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ യാത്രക്കാരും ദുരിതം ഇരട്ടിയാകും. എരഞ്ഞോളി പാലം മുതല്‍ തലശേരി ടൗണ്‍ വരെ വാഹനങ്ങളുടെ നീണ്ടനിര തന്നെയായിരുന്നു. ടൗണ്‍ഹാള്‍ റോഡും മണവാട്ടി ജംഗ്ഷനും വാഹനങ്ങള്‍കൊണ്ടുനിറഞ്ഞു. ഗതാഗത കുരുക്കില്‍പ്പെടുന്ന ആബുലന്‍സുകളെ കടത്തിവിടാന്‍ പാടുപെടുകയാണ് ട്രാഫിക് സര്‍ക്കിളുകളില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍.
സ്വകാര്യവാഹനവുമായി നഗരത്തിലേക്ക് വന്ന പലരും പാതിവയില്‍ വാഹനം നിര്‍ത്തിയിട്ട് ടൗണിലേക്ക് നടന്നാണ് വരുന്നത്. കൂത്ത്പറമ്പ്, ഇരട്ടി, മൈസൂര്‍ തുടങങിയ സ്ഥലത്തേക്ക് പോകുന്ന യാത്രക്കാരാണ് മേല്‍പ്പാലം അടച്ചതോടെ കൂടുതല്‍ ദുരിതത്തിലായത്.
ബസുകള്‍ പലതും ടൗണിലേക്ക് പ്രവേശിക്കാതെ തിരികെപ്പോയി. ചിലര്‍ ഗുഡ്‌സ് റോഡ് വഴി ടൗണിലേക്ക് കടന്നു. മേല്‍പ്പാലം പ്രവൃത്തി രാത്രി ആക്കിയാല്‍ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് ബസുടമകള്‍ പറയുന്നത്. മോല്‍പ്പാലത്തിലൂടെയുള്ള ഗതാഗതം അടുത്തമാസം 10 വരെയാണ് നിരോധിച്ചത്.എന്നാല്‍ ഇത് നീണ്ടു പോകാനാണ് സാധ്യത.
ടൗണിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ വരും ദിവസങ്ങള്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here