പ്രതിഷേധം ഭയന്ന് : ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ എത്താതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും

0
6

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റില്‍ നിന്നും ഇതോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടിയില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും മറ്റ് അംഗങ്ങളും വിട്ടു നിന്നു.
ശബരിമല യുവതീ പ്രവേശ നവിഷയത്തില്‍ സുപ്രീം കോട തിയില്‍ ബുധനാഴ്ച നടന്ന വാദത്തില്‍ സര്‍ക്കാര്‍ അനുകൂ ല നിലപാടാണ് ദേവസ്വം ബോര്‍ഡ് സ്വീകരിച്ചിരുന്നത്. വിവിധ ഹൈന്ദവ സംഘടനകലില്‍ നിന്നു പ്രതിഷേധമുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്താണു പരിപാടികളില്‍ നിന്ന് ഇവര്‍ വിട്ടു നിന്നത്. പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷന്‍ ബ്രാഞ്ചി നും വിവരം ലഭിച്ചിരുന്നു. തിരു വിതാംകൂര്‍ ദേവസ്വം ബോര്‍ ഡിനു കീഴിലുള്ള പ്രധാനപ്പെ ട്ട ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം.
ഇവിടുത്തെ കൊടിയേറ്റ് കര്‍മ്മത്തിലും, തുടര്‍ന്നുള്ള സാംസ്‌കാരിക സമ്മേളനത്തി ലും വര്‍ഷങ്ങളായി ദേവസ്വം പ്രസിഡന്റും, അംഗങ്ങളും പങ്കെടുക്കുന്ന പതിവുണ്ട്. കൂടാ തെ ഉത്സവത്തിന്റെ മുന്നോരു ക്കങ്ങള്‍ വിലയിരുത്തുകയും, പുതിയ പദ്ധതികളെക്കുറിച്ച് പ്രഖ്യാപിക്കുകയുമൊക്കെ പതി വായിരുന്നു. ദേവസ്വം ബോര്‍ ഡ് പ്രസിഡന്റ് എ.പത്മ കുമാര്‍ അംഗങ്ങളായ കെ.പി ശങ്കര്‍ദാസ്, വിജയകുമാര്‍ എ ന്നിവരായിരുന്നു കൊടിയേ റ്റി നുശേഷമുള്ള സാംസ്‌കാരിക പരി പാടിയിലെ വിശിഷ്ടാതിഥി കള്‍ ചടങ്ങിനെത്തില്ലെന്ന്. പ്രസിഡന്റും. അംഗങ്ങളും സംഘാടകരെ അറിയിക്കുകയായിരുന്നു.
ഇത് ഭക്തജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണ മാക്കിയിട്ടുണ്ട്. ഇതേ സമയം സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ക്കും മറ്റുമായി തിരുവനന്തപുരത്ത് പോകേ ണ്ടതുള്ളതുകൊണ്ടാണ് വരാന്‍ കഴിയാത്തതെന്നാണ് ഏറ്റുമാനൂര്‍ ക്ഷേത്രഉപദേശ സമിതിയ്ക്ക് ലഭിച്ച വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here