ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

0
143
ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി തളിയില്‍ വാരിക്കട്ടില്ലത്ത് കേശവന്‍ സ ത്യേഷ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റുന്നു

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവര്, കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി തളിയില്‍ വാരിക്കട്ടില്ലത്ത് കേശവന്‍ സത്യേ ഷ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. എട്ടാം ഉത്സവദിവസമായ 14ന് രാത്രി 12നാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ കാണിക്കയും. 16ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
ഇന്ന് 7ന് ശ്രീബലി, രാത്രി 12ന് കൊടിക്കീഴില്‍ വിളക്ക്, തുടര്‍ന്ന് ബാലെ, 9,10,11 തീയതികളില്‍ കഥകളി, 12ന് സം ഗീത സദസ്സ്, ബാലെ. 13ന് ഭ ക്തിഗാനമേള.നൃത്തം,ബാലെ.
14ന് രാവിലെ ഏഴിന് ചലച്ചിത്രതാരം ജയറാമും 111 ക ലാകാരന്മാരും പങ്കെടുക്കുന്ന സ്‌പെഷ്യല്‍ പഞ്ചാരിമേളം, അഞ്ചിന് കാഴ്ച ശ്രീബലി. രാത്രി 9.30ന് പാരീസ് ലക്ഷ് മിസംഘത്തിന്റെ ഡാന്‍സ്. 12ന് ഏഴരപ്പൊന്നാന ദര്‍ശനം. 15ന് പള്ളിവേട്ട രാവിലെ 7ന് ശ്രീബലി മട്ടനൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ സംഘത്തിന്റെ പഞ്ചാരിമേളം, വൈകീട്ട് 5ന് കാഴ്ച ശ്രീബലിക്ക് കുടമാ റ്റം, മട്ടനൂര്‍ സംഘത്തിന്റെ പ ഞ്ചാരിമേളം. രാത്രി 9.30ന് പി ന്നണിഗായിക ജ്യോഝനയു ടെ.ഭക്തി.ഗാനമേള..രാത്രി.12ന് പള്ളിനായാട്ട്, ദീപക്കാഴ്ച.
16ന് ആറാട്ട് 11.30ന് ആറാട്ടു പുറപ്പാട്. ഈ സമയം ഗോ പുരത്തിന് മുന്നിലെ കല്യാണമണ്ഡപത്തില്‍ പറ വഴിപാടിന് അവസരം ഉണ്ട്.വൈകീട്ട് ആറിന് ടി.പി.എന്‍ രാമനാഥന്റെ നാഗസ്വരക്കച്ചേരി, 10ന് സംഗീത സദസ്സ്, രാത്രി 1ന് ആറാട്ട് എതിരേ ല്‍പ്പ്. രണ്ടാം ഉത്സവം മുതല്‍ പള്ളിവേട്ട വരെ ഉച്ചയ്ക്ക് ഒരുമണിക്ക് ഉത്സവബലി ദര്‍ശനം ഉണ്ടായിരിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here