കുടിയേറ്റ ഗ്രാമത്തില്‍ മനം കുളിര്‍ക്കുന്ന കാഴ്ച; നൂറുമേനി വിളഞ്ഞ് വയനാടന്‍ തോണി

0
153

ഉപ്പുതറ : പുളിങ്കട്ടയിലെ 15 ഏക്കര്‍ പാടത്ത് നൂറുമേനി വിളഞ്ഞ് വയനാടന്‍ തോണി. ഈ മാസം16 ന് കൊയ്ത്തുത്സവത്തോടെ വിളവെടുപ്പ് നടത്തും.
പ്രദേശത്തെ കുടിയേറ്റ ജനത പുത്തരി കൊയ്‌തെടുക്കാനുള്ള ആവേശത്തിലാണ്. വര്‍ഷങ്ങളോളം സമൃദ്ധമാരുന്നു പുളിങ്കട്ടയിലെ നെല്‍പാടം. എന്നാല്‍ പണിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടും നഷ്ടവും അടക്കം വിവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ പിന്നീട് നെല്‍കൃഷി ഉപേക്ഷിച്ചു.
ഉപ്പുതറ പുളിങ്കട്ടയില്‍ രൂപീകരിച്ച പാടശേഖരസമിതി ആണ് വീണ്ടും വിത്ത് വിതച്ച് പത്തായങ്ങള്‍ നിറയ്ക്കാന്‍ ചേറില്‍ ഇറങ്ങിയത് .വയനാടന്‍ തോണ്ടി എന്ന ഇനം നെല്‍വിത്താണ് വിതക്കാന്‍ ഉപയോഗിച്ചത്. ഇരു പുഴുക്കല്‍ അരി എന്നറിയപ്പെടുന്ന പ്രകൃതിദത്തമായ ഈ അരിക്ക് നല്ല ചോറാണ് ലഭിക്കുക. രോഗപ്രതിരോധശേഷിയും ഔഷധഗുണവും ഈ അരിയുടെ ചോറിന് ഏറെയുണ്ട്. ജൈവ ഗ്രാമം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ കര്‍ഷക ക്ഷേമ വകുപ്പിന് സേവനവും മാര്‍ഗനിര്‍ദേശവും ഇവര്‍ക്ക ്ഒപ്പമുണ്ട് . പത്തു പേര്‍ ഉള്‍പ്പെടുന്ന പാടശേഖരസമിതി രംഗത്ത് സജീവമാണ് . ദീര്‍ഘവീക്ഷണത്തോടെയുള്ള കൃഷി ആശയങ്ങളും ഇതോടൊപ്പം ഇവരുടെ ഇടയില്‍ രൂപപ്പെട്ടു. 5 ഹെക്ടറിലാണ് സമിതി കൃഷിയിറക്കിയത് 16 വര്‍ഷം തരിശായിക്കിടന്ന ഭൂമി വീണ്ടും ഉഴുതു മറിച്ച് നെല്‍വിത്ത് വിതച്ചപ്പോള്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ 70 ദിവസം കൊണ്ട് നെല്‍ച്ചെടി തലയുയര്‍ത്തിനില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
ഇത് കര്‍ഷകരുടെ മനംകുളിര്‍പ്പിക്കുന്ന ഒരു കാഴ്ചതന്നെയാണ്. സമിതി പ്രസിഡണ്ട് റോയി പുത്തൂര്‍ സെക്രട്ടറി മാത്തുകുട്ടി ജോസഫ് എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
തേന്‍ ഗ്രാമം, ഫാം ടൂറിസം എന്നിവയും കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും വിപണനവും സമിതിയുടെ അടുത്ത ലക്ഷ്യങ്ങളാണ്. ചുരുക്കത്തില്‍ കുടിയേറ്റ ഗ്രാമത്തിലെ കര്‍ഷകരെ പുതിയ കാര്‍ഷിക സംസ്‌കാരത്തിലേക്ക് നയിക്കാന്‍ പരിശ്രമംകൂടിയാണ് ഈ നെല്‍കൃഷിയെന്നു ഭാരവാഹികള്‍ വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here