വേനല്‍ച്ചൂടില്‍ ഏലച്ചെടി കരിഞ്ഞുണങ്ങുന്നു

0
24

ഉപ്പുതറ : ചൂടു കൂടുന്നു. ജലസേചന സൗകര്യം കുറഞ്ഞ സ്ഥലങ്ങളില്‍ ഏലച്ചെടികള്‍ കരിഞ്ഞുണങ്ങുന്നു. ചെറുകിട കര്‍ഷകരുടെ തോട്ടങ്ങളാണ് കൂടുതലും ഉണങ്ങുന്നത്.
ഏലക്കായ്ക്ക് താരതമ്യേന മികച്ച വില ലഭിക്കുമ്പോള്‍ നാശം നിരവധി കര്‍ഷകരില്‍ ആധിയുണര്‍ത്തുന്നു. 3 മാസമായി മഴലഭിക്കാതിരിക്കുന്നതാണ് പ്രശ്‌നം. ദിനംപ്രതി ചെല്ലുന്തോറും ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുകയാണ്. ഇതിനകം ഹൈറേഞ്ചില്‍ ചൂട് 29 സെല്‍ഷ്യസിന് മുകളിലാണ്. ഇനിയും ചൂടുഉയരും. വേനല്‍ മഴയും കൂടി ചതിച്ചാല്‍ കൃഷിയിടത്തി ഒറ്റ ഏലച്ചെടിപോലും കാണില്ലന്നാണ് കര്‍ഷകര്‍ പറയുന്നത്. നനച്ചും പുതയിട്ടും വന്‍കിട തോട്ടങ്ങളിലെ ചെടികള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. ചെറുകിടതോട്ടങ്ങളില്‍ നനക്കാനും സൗകര്യമില്ല. ഏലച്ചടികളുടെ ഇലകളാണ് ആദ്യം ഉണങ്ങുന്നത്. തുടര്‍ന്ന് തട്ടയും ചിമ്പും കരിഞ്ഞുണങ്ങിയാണ് ചെടി നശിക്കുന്നത്. പ്രളയക്കെടുതിയിലെ നഷ്ടത്തില്‍നിന്നു കരകയറുന്നതിനു ശ്രമിക്കവെയാണു വേനല്‍ച്ചൂട് പ്രതികൂലമായി ബാധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here