വരത്തനെയും വയസനെയും തള്ളി കോണ്‍ഗ്രസ് പോസ്റ്റര്‍

0
9
നഗരത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍.

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തിലേയ്ക്ക് വരത്തനും വയസനും വേണ്ടെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
സേവ് കോണ്‍ഗ്രസ് ഐ എന്ന പേരിലാണ് പോസ്റ്റര്‍ യുദ്ധം ആരംഭിച്ചിട്ടുള്ളത്. തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ കോണ്‍ഗ്രസിനായി കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന വിമര്‍ശനമാണ് പോസ്റ്ററിലുള്ളത്.
കുറേക്കാലങ്ങളായി തൃശൂരിന് പുറത്തുനിന്നുള്ളവരെ മാത്രം സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത്തരം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് നഗരത്തില്‍ പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പി.സി. ചാക്കോ, കെ.പി. ധനപാലന്‍, ടി.എന്‍. പ്രതാപന്‍, വി. എം. സുധീരന്‍ എന്നിങ്ങനെയുള്ള പേരുകളാണ് തൃശൂര്‍ – ചാലക്കുടി ലോകസഭാ മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here