തോട്ടം തൊഴിലാളികള്‍ക്കായി വീടൊരുങ്ങുന്നു; ആദ്യഘട്ടത്തില്‍ ദേവികുളത്ത് 100 വീടുകള്‍

0
0

തൊടുപുഴ : തോട്ടം തൊഴിലാളികള്‍ക്ക് മനോഹരമായ കൊച്ചുവീടുകള്‍ വെച്ചു നല്‍കാനൊരുങ്ങുകയാണ് തൊഴില്‍ നൈപുണ്യം വകുപ്പ്. ഇടുക്കി ജില്ലയിലെ ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കായി നൂറോളം വീടുകളാണ് ആദ്യഘട്ടത്തില്‍ ഒരുങ്ങുക. മൂന്നാറിലെ കുറ്റിയാര്‍ വാലിയില്‍ പദ്ധതിയുടെ ശിലാസ്ഥാപനം ഇന്നു രാവിലെ 11 മണിക്ക് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ഇടോടെ മെച്ചപ്പെട്ടതും സുരക്ഷിതവും ശുചിത്വമുള്ളതുമായ വീടെന്ന തോട്ടം തൊഴിലാളികളുടെ ചിരകാല സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളയ്ക്കും.
തോട്ടംതൊഴിലാളികളുടെ ഉന്നമനത്തിനും, മെച്ചപ്പെട്ട താമസസൗകര്യം പ്രദാനം ചെയ്യുന്നതിനുമായി ആവിഷ്‌കരിച്ച ‘ഭവനം പദ്ധതി സ്വന്തം വീട് സ്‌കീം’പദ്ധതിയില്‍ വകുപ്പിന് കീഴിലെ സ്ഥാപനമായ ഭവനം ഫൗണ്ടേണ്‍ഷന്‍ കേരള തോട്ടം തൊഴിലാളികള്‍ക്കായി 4.88 ലക്ഷംരൂപ ചെലവില്‍ 400 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് നിര്‍മ്മിച്ചു നല്‍കുക.
ആദ്യഘട്ടത്തില്‍ ദേവികുളത്തെ കെ ഡി എച്ച് വില്ലേജില്‍ നൂറു വീടുകള്‍ നിര്‍മിക്കും. തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ തോട്ടം മേഖലയിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഭവനരഹിതരായ തോട്ടം തൊഴിലാളികള്‍ക്കായി രണ്‍ണ്ട് കിടക്കമുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും അടങ്ങിയ 400 ചതുരശ്രഅടിവിസ്തീര്‍ണ്ണമുള്ള ടെറസ് വീടുകളാണ് ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ ധനസഹായത്തോടെ ഭവനം ഫൗണ്‍േണ്ടഷന്‍ നിര്‍മിച്ചു നല്‍കുന്നത്. സര്‍ക്കാര്‍അംഗീകൃത ഏജന്‍സിയായ ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണ് നിര്‍മ്മാണചുമതല.
ഇക്കോ ടൂറിസം പരിപാടികളുടെ ട്രെയ്ഡ് മാര്‍ക്കുകള്‍ പെരിയാര്‍ കടുവാ സങ്കേതത്തിന് സ്വന്തം
പെരിയാര്‍ കടുവാ സങ്കേതം വന്യജീവി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് വിജയകരമായ 40 വര്‍ഷം പിന്നിടുന്നു. 40ാം വര്‍ഷ ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമായി പെരിയാര്‍ കടുവാ സങ്കേതത്തിന്റേയും പെരിയാര്‍ ഫൗണ്ടേഷന്റേയും ലോഗോകള്‍ക്കും സങ്കേതത്തില്‍ നടന്നുവരുന്ന കമ്മ്യൂണിറ്റി ബെയ്‌സിഡ് ഇക്കോ ടൂറിസം പരിപാടികളുടെയും ട്രെയ്ഡ് മാര്‍ക്കുകള്‍ പെരിയാര്‍ കടുവാ സങ്കേതത്തിന് സ്വന്തമായി. പങ്കാളിത്ത വനപരിപാലനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന സങ്കേതത്തില്‍ നടന്നുവരുന്ന കമ്മ്യൂണിറ്റി ബെയ്‌സിഡ് ഇക്കോ ടൂറിസം പരിപാടികളായ പെരിയാര്‍ ടൈഗര്‍ ട്രെയില്‍, ഗ്രീന്‍ വോക്ക്, ബോര്‍ഡര്‍ ഹൈക്കിംഗ്, ട്രൈബല്‍ ഹെറിറ്റേജ്, ബാംബൂ റാഫ്റ്റിംഗ് , ജംഗിള്‍ സ്‌കൗട്ട്, ജംഗിള്‍ ഇന്‍, ജംഗിള്‍ ക്യാമ്പ്, ബാംബൂ ഗ്രോവ്, പഗ്മാര്‍ക്ക് ട്രെയില്‍ എന്നീ പരിപാടികള്‍ക്കാണ് ട്രെയ്ഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിച്ചത്. ഇത് ആദ്യമായാണ് വനംവകുപ്പിന് കീഴിലുള്ള ടൂറിസം പരിപാടികള്‍ക്ക് ട്രെയ്ഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിക്കുന്നതെന്നും, വനംവകുപ്പിന്റെ വിവിധ ഇക്കോ ടൂറിസം പരിപാടികള്‍ക്കും, വനശ്രീ ഉല്പന്നങ്ങള്‍ക്കും ട്രെയ്ഡ് മാര്‍ക്ക് രജിസ്‌ട്രേഷന് വേണ്ടിയിട്ടുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍(വൈല്‍ഡ് ലൈഫ്) & ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ സ്രുരേന്ദ്രകുമാര്‍ ഐ.എഫ്.എസ് പറഞ്ഞു.
ട്രെയ്ഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ ലഭിച്ചതിലൂടെ അനധികൃത ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ വ്യാജ പ്രോഗ്രാമുകള്‍ക്കുമെതിരായി നിയമ നടപടികള്‍ സ്വീകരിക്കാന്‍ പെരിയാര്‍ കടുവാ സങ്കേതത്തിന് സാധിക്കും. അത് വഴി രാജ്യാന്തര ടൂറിസ്റ്റുകള്‍ക്കും, ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും മികച്ച സേവനം ലഭിക്കുന്നതിനും വ്യാജ ടൂര്‍ ഓപ്പറേറ്റര്‍മാരില്‍ നിന്ന് രക്ഷ നേടുന്നതിനും സാധിക്കുന്നു.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ 40ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിക്കുന്ന നൂതന ടൂറിസം സംരംഭങ്ങള്‍ക്ക് ട്രെയ്ഡ് മാര്‍ക്ക് രജിസ്‌ട്രേഷന്‍ പുതു ഊര്‍ജ്ജമാണ് നല്‍കിയിരിക്കുന്നത്. കടുവാ സങ്കേതത്തിലെ ടൂറിസം പ്രോഗ്രാമുകളുടെ മാര്‍ക്കറ്റിംഗ് ആശയങ്ങള്‍ പുതിയ തലത്തിലേയ്ക്ക് എത്തിക്കാന്‍ ട്രെയിഡ് മാര്‍ക്ക് രജിസ്‌ട്രേഷനിലൂടെ സാധിക്കുമെന്നും പെരിയാര്‍ കടുവാ സങ്കേതം മേധാവി .ശില്പ.വി.കുമാര്‍ ഐ.എഫ്.എസ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here