നീര്‍വേങ്ങ പുല്‍മേട് കത്തിനശിച്ചു

0
14

ഉപ്പുതറ : കട്ടപ്പന കുട്ടിക്കാനം റൂട്ടില്‍ ഏലപ്പാറ ഒന്നാം മൈലിനു സമീപം വനം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള നീര്‍വേങ്ങ പുല്‍മേട് കത്തിനശിച്ചു. റോഡരികില്‍ നിന്നാണ് തീ പടര്‍ന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ചര്‍മാര്‍ തല്ലിക്കെടുത്താന്‍ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റുണ്ടായിരുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നു കയറി. വിവരമറിഞ്ഞ് കാക്കത്തോട്ടില്‍ നിന്നുമെത്തിയ വനപാലകരും, നാട്ടുകാരും കട്ടപ്പനയില്‍ നിന്നു എത്തിയ ഫയര്‍ഫോഴ്‌സും തീ അണച്ചു. ഒന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കി. വനം വകുപ്പിന്റെ കാടിനോട് ചേര്‍ന്ന് ചിന്നാര്‍ എസ്റ്റേറ്റിന്റെ 40 ഏക്കറോളം വരുന്ന നീര്‍വേങ്ങ കാടുണ്ട്
അവിടേക്ക് തീ പടരാതിരിക്കാന്‍ രാത്രി വൈകിയും ഫോറസ്റ്റര്‍ സജിയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടെ ക്യാമ്പുചെയ്യുന്നുണ്ട്.. വഴിവക്കില്‍ ആരോ തീയിട്ടതാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. എല്ലാവര്‍ഷവും ഇവിടെ അഗ്‌നിബാധയുണ്ടാകാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here