അപകട ഭീതിയില്‍ ഈരാറ്റുപേട്ട നഗരസഭാ ബസ്റ്റാന്‍ഡ് കെട്ടിടം

0
2

ഈരാറ്റുപേട്ട: പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വകാര്യ ബസ്റ്റാ ന്‍ഡ് ഇടിഞ്ഞുപൊളിഞ്ഞ് തുടങ്ങിയിട്ടും അറ്റകുറ്റപ്പണി കള്‍ നടത്താനോ പുതുക്കിപ്പ ണിയാനോ നടപടി സ്വീകരി ക്കാതെ അധികൃതര്‍.
ദിവസേന 100 കണക്കിന് ബസുകളും ആയിക്കണക്കിന് യാത്രക്കാരും വന്നുപോകുന്ന ഈ കെട്ടിടം തകര്‍ച്ചയുടെ വക്കിലാണ്. അപകടസൂചന യെന്നോണം ബുധനാഴ്ച കെട്ടിടത്തിന്റെ ചില കോണ്‍ ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്നുവീഴു കയും ചെയ്തു.
സ്റ്റാന്‍ഡില്‍ നിന്നും ബസു കള്‍ പുറത്തേയ്ക്കിറങ്ങുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് ഭാഗ ങ്ങളാണ് ഇളകിവീണത്. ബസ് പുറത്തേയ്ക്കിറങ്ങിയ സമയം അല്ലാതിരുന്നതും യാത്രക്കാരി ല്ലാതിരുന്നതും മൂലം വന്‍ അപകടം ഒഴിവായി. മുകള്‍ നിലയില്‍നിന്നും പാരപ്പറ്റിന്റെ ഭാഗങ്ങളാണ് ഇളകിവീണത്. ഇനിയും ഇവ അടര്‍ന്നുവീഴാ നുള്ള സാധ്യത കണക്കിലെ ടുത്ത് ഇപ്പോള്‍ ഗ്രീന്‍നെറ്റ് വിരിച്ചിരിക്കുകയാണ്.
മഴക്കാലത്ത് ചോര്‍ച്ച ശക്ത മായ കെട്ടിടം ഇന്ന് അപകടാ വസ്ഥയിലാണ്. പലഭാഗങ്ങ ളിലൂടെയും വെള്ളം മുറികള്‍ ക്കുള്ളില്‍ എത്തുന്നുണ്ട്. മുക ള്‍നിലയിലുള്ള മുറികള്‍ മഴ ക്കാലത്ത് വെള്ളക്കെട്ടായി മാറും.
പല ഭാഗങ്ങളിലും സിമന്റ് അടര്‍ന്ന് കമ്പികള്‍ തെളി ഞ്ഞ നിലയിലാണ്. വേരുപി ടിച്ച ആലുകള്‍ വലുതായ തോടെ വേരിറങ്ങിയും കെ ട്ടിടം ബലക്ഷയം നേരിടു ന്നുണ്ട്. 20-ഓളം വ്യാപാരി കളാണ് സ്റ്റാന്‍ഡിലെ മുറികള്‍ ലേല ത്തിലെടുത്തിരിക്കുന്നത്. ഇവരെ ഒഴിവാക്കിയശേഷം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാവൂ. എന്നാല്‍ പല വ്യാപാരികളും മുറികളൊഴി യാന്‍ തയാറല്ലെന്ന ആക്ഷേ പവും നിലവിലുണ്ട്.
30 വര്‍ഷത്തിലധികം പഴ ക്കമുള്ള ബസ് സ്റ്റാന്‍ഡ് കെ ട്ടിടം പൊളിച്ചുമാറ്റു ന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ നട പടികളാരംഭിച്ചെങ്കിലും എ ല്ലാം ഫയലില്‍ ഉറങ്ങുക യാണ്. 2017 നവംബറില്‍ അ ന്ന് ചെയര്‍മാനായിരുന്ന ടി.എം റഷീദ് കെട്ടിടം മൂന്ന് മാസത്തിനകം പൊളിക്കുമെ ന്നും ഹൈടെക് കാ ത്തിരുപ്പ് കേന്ദ്രത്തോട് കൂടിയ പുതിയ കെട്ടിടം നിര്‍മിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
മൂന്നരക്കോടി രൂപയുടെ പദ്ധതി കിഫ്ബി വഴി നട പ്പാക്കാനായിരുന്നു ലക്ഷ്യം. അവിശ്വാസത്തിലൂടെ ടിഎം റഷീദ് പുറത്തുപോയതോടെ പദ്ധതി മരവിച്ച അവസ്ഥ യിലായി. നഗരത്തിന്റെ ക ണ്ണായ സ്ഥലത്ത് ഇലവേറ്റഡ് രീതിയില്‍ പുതിയ സ്റ്റാന്‍ഡ് നിര്‍മിക്കുന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ നേരത്തെ ഉയ ര്‍ന്നുവരികയും ചെയ്തി രുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here