നെടുങ്കണ്ടം, ജില്ലയില്‍ മികച്ച പഞ്ചായത്ത്

0
7

നെടുങ്കണ്ടം : ജില്ലയിലെ മികച്ച പഞ്ചായത്തായി നെടുങ്കണ്ടം തെരഞ്ഞെടുക്കപെട്ടു, മികച്ച സെക്രട്ടറിയ്ക്കുള്ള പുരസ്‌കാരം നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി പി.വി ബിജുവിനാണ്.
പഞ്ചയാത്തില്‍ നടപ്പിലാക്കിയ മികച്ച പദ്ധതികളാണ് പുരസ്‌കരത്തിന് അര്‍ഹമാക്കിയത്. വസ്തു നികുതി പരിഷ്‌കരണങ്ങളിലൂടെ 92 ശതമാനം നികുതിയും നെടുങ്കണ്ടം പിരിച്ചെടുത്തു. ലൈഫ് പദ്ധതിയില്‍ 1000 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാലിന്യ സംസ്‌കരണം, എല്ലാ വാര്‍ഡുകളിലും തെരുവിളക്കുകള്‍, വയോധികര്‍ക്കുള്ള ആരോഗ്യപരിരക്ഷ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വിജയകരമായ നടത്തിപ്പ്, പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായുള്ള റിപ്പോര്‍ട്ട്.
ജില്ലാ ഇന്‍ഡോര്‍ സ്‌റ്റേഡിയം അടക്കം വന്‍ പദ്ധതിയ്ക്കാള്ള നടപടികള്‍. പഞ്ചായത്തില്‍ നടപ്പിലാക്കിയ 16 ഇന കര്‍മ്മ പദ്ധതികള്‍ എന്നിവയാണ് നെടുങ്കണ്ടത്തെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.
നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി കട്ടപ്പനയില്‍ സെക്രട്ടറിയായിരിക്കെ നഗര സഭയെ സംസ്ഥാനത്തെ മികച്ച നഗര സഭയായി തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് ഇദേഹത്തെ നെടുങ്കണ്ടത്ത് നിയമിക്കുകയായിരുന്നു.19 ന് തൃശൂരില്‍ നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ ചടങ്ങില്‍ 10 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും പഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരവും സെക്രട്ടറി പി.വി ബിജുവും ഏറ്റുവാങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here