വൈദികനെ കുരുക്കിയ രതിദാഹം

0
13

ജനങ്ങള്‍ക്ക് ആത്മീയ ജീവിതത്തിന്റെ അറിവുപകരേണ്ട പൗരോഹിത്യ പ്രമാണിമാര്‍നീചവും കുറ്റകരവുമായ വഴിയിലൂടെ സഞ്ചരിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ അടുത്തകാലത്ത് കേരളത്തില്‍ ഉണ്ടായി. അതിലൊന്നാണ്കണ്ണൂരിലെ കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്തപെണ്‍കുട്ടിയെ മദ്ധ്യവയസ്‌കനായ പുരോഹിതന്‍ഗര്‍ഭംധരിപ്പിച്ച സംഭവം. ഇടവകയിലെ സാമാന്യജനങ്ങള്‍ക്ക് രക്ഷകനായി തീരേണ്ട വ്യക്തി ദുഷ്ടബുദ്ധിയോടെ അവരെ ഉപദ്രവിച്ചു എന്നതാണ്ആസംഭവത്തിലെ ഏറ്റവും ഗര്‍ഹണീയമായ വശം.ഫാ. റോബിന്‍ വടക്കുംചേരി എന്ന വൈദികനെതലശ്ശേരിയിലെ പോക്‌സോ കോടതി മൂന്നുവകുപ്പുകളിലായി 60 വര്‍ഷത്തെ കഠിന തടവിന്ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിഎന്നതിനാല്‍ 20 വര്‍ഷക്കാലം ഫാ. റോബിന്‍തടവില്‍ കിടക്കേണ്ടിവരും. സംസ്ഥാനത്ത് ഇത്തരത്തിലൊരു കുറ്റവും ശിക്ഷയും ആദ്യത്തേതാണ്.

ബാല്യദശ കഴിയാത്ത പെണ്‍കുട്ടിയെ അവള്‍പഠിച്ച സ്‌കൂളിന്റെ മാനെജര്‍ കൂടിയായിരുന്നഫാ. റോിന്‍ ആദ്ധ്യാത്മിക വിദ്യാഭ്യാസത്തിന്റെമറവിലാണ് അവളെ സമീപിച്ചതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. 2016 മുതല്‍സ്ഥിരമായി പുരോഹിതനില്‍ നിന്ന് അവള്‍ക്ക്‌ലൈംഗിക പീഡനം ഏല്‍ക്കേണ്ടിവന്നു. ആക്കൊല്ലംഡിസംറില്‍ അവള്‍ ഗര്‍ഭിണിയായി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടല്‍മൂലം 2017ഫെബ്രുവരി 28ന് വൈദികന്‍ അറസ്റ്റിലായി. പിന്നീട് അദ്ദേഹത്തിന് ജാമ്യത്തില്‍ പുറത്തുവരാന്‍കഴിയാത്ത വിധം തെളിവുകളെല്ലാം എതിരായികോടതിയുടെ മുന്നിലെത്തി.

ഗര്‍ഭകാലത്തും പ്രസവശേഷവും പെണ്‍കുട്ടിയെപരിചരിച്ചവരും പുരോഹിതനെ രഹസ്യമായിസഹായിച്ചവരും അടക്കം പത്ത് പേര്‍ ഈ കേസില്‍അറസ്റ്റ് ചെയ്യപ്പെട്ടു. എങ്കിലും സുപ്രീം കോടതിഅവരെയെല്ലാം പിന്നീട് വിട്ടയച്ചു. 2018 ഏപ്രില്‍മാസത്തിലെ പ്രളയകാലത്ത് തലശ്ശേരി പോക്‌സോകോടതിയില്‍ ഈ പീഡന കേസിന്റെ വിചാരണതുടങ്ങി. ഇരയായ പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളും പുരോഹിതന് അനുകൂലമായി വിചാരണ വേളയില്‍ മൊഴിമാറ്റി പറഞ്ഞെങ്കിലും പ്രോസിക്യൂഷന്റെ വൈദഗ്ധ്യത്താല്‍ കുറ്റവാളിയായപുരോഹിതന് ശിക്ഷയില്‍ നിന്ന് രക്ഷപെടാനായില്ല. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡി.എന്‍.എ പരിശോധനആയിരുന്നു തെളിവില്‍ ഏറ്റവും മുഖ്യം. പുരോഹിതന്റെയും പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയുംരക്ത സാമ്പിളുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധിച്ച്ഫാ. റോ ിനാണ് പിതാവ് എന്ന് ഉറപ്പുവരുത്തി.പെണ്‍കുട്ടിയുടെ പ്രായം തെൡയിക്കാനുള്ള പ്രോസിക്യൂഷന്റെ ശ്രമം ഏറ്റവും പ്രശംസാവഹമായിരുന്നു. ഗര്‍ഭിണിയാകുമ്പോള്‍ പെണ്‍കുട്ടി 18വയസ് കഴിഞ്ഞിരുന്നു എന്ന് മാതാപിതാക്കളുംഅവളും പറഞ്ഞത് കൂടാതെ വ്യാജമായി ഉണ്ടാക്കിയ സ്‌കൂള്‍ രേഖയും കോടതിയില്‍ ഹാജരാക്കി.എന്നാല്‍ ഇരയായ പെണ്‍കുട്ടിയെ അവളുടെ അമ്മപ്രസവിച്ച കൂത്തുപറമ്പിലെ ആശുപത്രിയിലെഡോക്റ്ററില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ രജിസ്റ്ററില്‍ നിന്നും കൃത്യമായ രേഖകള്‍കണ്ടെത്തി പ്രോസിക്യൂഷന്‍ സംഭവകാലത്ത്അവള്‍ക്ക് 16 വയസായിരുന്നുവെന്ന് തെൡയിച്ചു.സ്‌കൂള്‍ രേഖ പോലും കൃത്രിമമായി ചമച്ച് ജനനത്തീയതി തിരുത്തി രക്ഷപെടാന്‍ ഫാ. റോിന്‍പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സ്വാധീനിച്ച്‌നടത്തിയ ശ്രമം പ്രോസിക്യൂഷന്‍ വിഫലമാക്കി.അങ്ങനെ ഉഭയസമ്മത പ്രകാരമുള്ള ലൈംഗികവേഴ്ചയായിരുന്നു എന്ന് തെളിയിച്ച് അവസാനനിമിഷം പോക്‌സോ കേസില്‍ നിന്നെങ്കിലുംരക്ഷപെടാന്‍ വൈദികന്‍ നടത്തിയ ശ്രമമാണ്പരാജയപ്പെട്ടത്. ആറ് മാസത്തെ ദീര്‍ഘമായ വിചാരണയിലൂടെ കുറ്റമറ്റ രീതിയില്‍ പ്രതിയെ ഈവിധം നിയമത്തിന്റെ മുന്നില്‍ എത്തിച്ച് ശിക്ഷവാങ്ങിക്കൊടുത്ത പൊലീസിന്റെയും പ്രോസിക്യൂഷന്റെയും സ്തുത്യര്‍ഹമായ സേവനം ഈകേസില്‍ മാതൃകാപരമാണ്.

വിവിധ കേസുകളിലായി 20 വര്‍ഷം വീതം മൊത്തം 60 വര്‍ഷത്തെ തടവ് ശിക്ഷയും പിഴയുമാണ്‌കോടതി പുരോഹിതനായ റോിന് വിധിച്ചതെങ്കിലും അതിലും കഠിനമായ ശിക്ഷയ്ക്ക് പ്രതിഅര്‍ഹനാണെന്ന് ന്യായാധിപന്‍ നിരീക്ഷിക്കുന്നുണ്ട്.എന്നാല്‍ അയാള്‍ ജന്മം നല്‍കിയ കുഞ്ഞിന്റെസംരക്ഷണച്ചുമതല രക്ഷാകര്‍ത്താവെന്നനിലയില്‍ നിര്‍വഹിക്കേണ്ടതിനാല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നില്ലെന്നാണ് കോടതിപറഞ്ഞത്. ഒരു ഇടവകയുടെ മുഴുവന്‍ കണ്‍കണ്ടദൈവവും സമൂഹത്തിലെ ബഹുമാന്യ വ്യക്തിയുമായിരുന്ന ഒരാളിന്റെ അപഥ സഞ്ചാരം നിയമത്തിന്റെ മുന്നില്‍ തുറന്നുകാട്ടപ്പെട്ടു. ഈ വിധമോഇതിലും ഹീനമോ ആയ സംഭവങ്ങള്‍ ആത്മീയപ്രവര്‍ത്തനത്തിന്റെ മറവില്‍ കേരളത്തില്‍ പലയി
ടത്തും നടക്കുന്നുണ്ട്. ചിലതൊക്കെ ഇതിനകംപുറത്തുവന്നുകഴിഞ്ഞു. തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഏറെ കെല്‍പ്പുള്ളവരായ പ്രതികള്‍ സാമാന്യേന ഇത്തരംസംഭവങ്ങളില്‍ നിന്ന് രക്ഷപെടുക പതിവാണ്.കൊട്ടിയൂര്‍ പീഡനക്കേസ് അന്വേഷിച്ച പൊലീസ്ഓഫീസര്‍മാര്‍ക്കും കുറ്റമറ്റ നിലയില്‍ കോടതിയില്‍ഇതിന്റെ ന്യായാന്യായങ്ങള്‍ വ്യാഖ്യാനിച്ചപ്രോസിക്യൂഷനും ഒരിക്കല്‍കൂടി പ്രശംസ അര്‍പ്പിക്കുന്നതോടൊപ്പം സമാനമായ മറ്റ് സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന നീതിപാലകന്മാര്‍ക്ക്ഇതൊരു പാഠമാകട്ടെ എന്നും ആശംസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here