ഇന്റര്‍നാഷണല്‍ അഡ്വര്‍ട്ടൈസിംഗ് അസോസിയേഷന്‍ ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ അമിതാഭ് ബച്ചന്‍, ശ്രീ ശ്രീ രവിശങ്കര്‍ ഐ എ എ വേള്‍ഡ് പ്രസിഡണ്ട് ശ്രീനിവാസന്‍ കെ സ്വാമി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍.

0
10
ഇന്റര്‍നാഷണല്‍ അഡ്വര്‍ട്ടൈസിംഗ് അസോസിയേഷന്‍ ആഗോള ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തിയ അമിതാഭ് ബച്ചന്‍, ശ്രീ ശ്രീ രവിശങ്കര്‍ ഐ എ എ വേള്‍ഡ് പ്രസിഡണ്ട് ശ്രീനിവാസന്‍ കെ സ്വാമി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍.

കൊച്ചി: ഇന്റര്‍നാഷണല്‍ അഡ്വെര്‍ടൈസിങ് അസോസിയേഷന്റെ നാല്‍പ്പത്തി നാലാമത് ആഗോള ഉച്ചകോടിക്ക് കൊച്ചിയില്‍ വര്‍ണാഭമായ തുടക്കം. ദക്ഷ സേത്ത് സംവിധാനം ചെയ്ത ഗണേശസ്തുതി നൃത്തരൂപത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ഇന്ത്യ ആദ്യമായാണ് ഐഎഎ വേള്‍ഡ് കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ 80 വര്‍ഷത്തെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഐഎഎ ഉച്ചകോടി ഇന്ത്യയില്‍ നടക്കുന്നതെന്നും വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഐഎഎ വേള്‍ഡ് കോണ്‍ഗ്രസിന്റെ സമ്മേളനം ആദ്യമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഐഎഎ ചെയര്‍മാനും വേള്‍ഡ് പ്രസിഡന്റുമായ ശ്രീനിവാസന്‍ സ്വാമി വ്യക്തമാക്കി.
ലോകത്തിലെ 55ഓളം രാജ്യങ്ങളില്‍ പ്രവര്‍ത്തനമുള്ള ഐഎഎയുടെ ആസ്ഥാനം ന്യൂയോര്‍ക്ക് ആണ്. പുനീത് ഗോയങ്ക യാണ് ഐഎഎ ഇന്ത്യ ഘടകം പ്രസിഡന്റ്, പ്രദീപ് ഗുഹ, കൗശിക് റോയ് എന്നിവരാണ് കോ ചെയര്‍പേഴ്സണ്‍സ്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യത്തിനുടമയായ മുകേഷ് അംബാനിയാണ് കോണ്‍ഗ്രസ് ഗവെര്‍ണിങ് കൌണ്‍സില്‍ ചെയര്‍മാന്‍.
‘മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍ മേഖലയിലെയും അനുബന്ധ സാങ്കേതിക വിദ്യ രംഗത്തെയും ഉള്‍ക്കൊള്ളുന്ന ലോകാത്തിലെ ഏറ്റവും വലിയ ഉച്ചകോടിയാണ് ഐഎഎ വേള്‍ഡ് കോണ്‍ഗ്രസ് ‘ എന്ന് ഐഎഎ വേള്‍ഡ് കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് ഗുഹ അഭിപ്രായപ്പെട്ടു. ‘ലോക പ്രശസ്തരായ 35ഓളം പ്രാസംഗികരാണ് ഉച്ചകോടിയില്‍ സംവദിക്കുന്നത്. മാര്‍ക്കറ്റിംഗ്, അഡ്വെര്‍ടൈസിങ്, മീഡിയ, ടെക്നോളജി രംഗത്തെ പ്രൊഫഷനലുകള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപകാരപ്രദമാകും ഈ ഉച്ചകോടിയെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയോടനുബന്ധിച്ച് മൂന്നുദിവസവും പ്രശസ്തരുടെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ‘വെല്‍കം ടു കേരള തീം നൈറ്റ് ‘ ‘എ ഫാഷന്‍സ് ആന്‍ഡ് ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര നേതൃത്വം നല്‍കുന്ന ഫാഷന്‍ ഷോയും നടന്നു. കൂടാതെ ബോളിവൂഡിലെ പ്രശസ്ത താരങ്ങള്‍ അണിനിരക്കുന്ന ബോളിവുഡ് നൈറ്റും നടക്കും.
യൂണിലിവര്‍ സിഇഒഒ പോള്‍ പോള്‍മാന്‍ , ക്വാല്‍കോം സിഇഒ സ്റ്റീവന്‍ മോളേന്‍കോഫ് , ഇന്‍ഫോസിസ് നോണ്‍ -എക്സിക്യൂട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി, സോഫ്റ്റ് ബാങ്ക് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് സിഇഒ രാജീവ് മിശ്ര, ശ്രീ ശ്രീ രവി ശങ്കര്‍, അമിതാഭ് ബച്ചന്‍, ദീപിക പദുകോണ്‍, ആന്ദ്രേ അഗാസി, അലി ബാബ ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ ക്രിസ് ടങ്, ഫേസ്ബുക്ക് ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് കാരോലിന്‍ എവര്‍സന്‍, സ്‌കൈപ് കോ ഫൗണ്ടര്‍ ജോനാസ് കെജെല്‍ബെര്‍ഗ, ഒഗിള്‍വി ആന്‍ഡ് മേത്തര്‍ ചീഫ് ക്രീയേറ്റീവ് ഓഫീസര്‍ പിയൂഷ് പാണ്ഡെ തുടങ്ങിയ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
25 രാജ്യങ്ങളില്‍ നിന്നായി 2000ത്തോളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഏറ്റവും ആധുനിക മനുഷ്യ റോബോട്ടായ സോഫിയ സമാപന ദിവസമായ നാളെ സമ്മേളനത്തിനെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here