പാലായില്‍ ഗാന്ധിസ്‌കയറും പ്രതിമയും സ്ഥാപിക്കും

0
5

പാലാ: ഗാന്ധിജിയുടെ 150 മത് ജന്മവാര്‍ഷികത്തോട നുബന്ധിച്ചു പാലായില്‍ ഗാ ന്ധി പ്രതിമയും ഗാന്ധി സ്‌ക്വ യറും നിര്‍മ്മിക്കാന്‍ നഗര സഭാ കൗണ്‍സില്‍ അനുമതി നല്‍കി. മഹാത്മാഗാന്ധി നാ ഷണല്‍ ഫൗണ്ടേഷന്‍ ചെയ ര്‍മാന്‍ എബി ജെ. ജോസ് സമ ര്‍പ്പിച്ച അപേക്ഷയെത്തുട ര്‍ന്നാണ് ഗാന്ധി സ്‌ക്വയര്‍ നിര്‍മ്മിക്കാന്‍ നഗരസഭാ കൗ ണ്‍സില്‍ യോഗം ഐക്യകണ്‌ഠേന അംഗീകാരം നല്‍ കിയത്.
ചെയര്‍പേഴ്സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കുര്യാ ക്കോസ് പടവന്‍, ടോണി തോട്ടം, റോയി ഫ്രാന്‍സിസ്, ബിജു പാലൂപടവില്‍, പ്രസാദ് പെരുമ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭയുടെ ഉടമസ്ഥത യില്‍ മൂന്നാനിയിലുള്ള കോട തി സമുച്ചയത്തിലേയ്ക്കുള്ള വഴിയിലാണ് ഗാന്ധി സ്‌ക്വയര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരി ക്കുന്നത്. 50 അടി വീതിയിലും 200 അടിയിലേറെ നീളത്തിലു മുള്ള റോഡിന്റെ മധ്യഭാഗത്ത് 12 അടി സ്‌ക്വയറിലാണ് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത്. നിര്‍ ദ്ദിഷ്ട ഗാന്ധി സ്‌ക്വയറിന് ഇരു വശത്തുകൂടിയും 19 അടി വീതം സ്ഥലമുള്ളതിനാല്‍ കോടതി സമുച്ചയത്തിലേയ് ക്കുള്ള ഗതാഗതത്തിനും തട സ്സമാവില്ല. വെങ്കലത്തിലും ചെമ്പിലുമായി പൊതുജന സഹകരണത്തോടെയാവും ഫൗണ്ടേഷന്‍ പ്രതിമ തയ്യാറാ ക്കുന്നത്. പ്രതിമാ നിര്‍മ്മാ ണത്തിനുശേഷം പരിപാലന ചുമതലയും ഫൗണ്ടേഷന്‍ നിര്‍വ്വഹിക്കും.
സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ട സ്മാരകങ്ങളൊ ന്നും പാലായില്‍ നിലവില്‍ ഇല്ലാത്ത സാഹചര്യത്തിലാ ണ് ഗാന്ധിജിയുടെ 150-ാംമത് ജന്മദിന സ്മാരകമായി ഗാ ന്ധിസ്‌ക്വയറും ഗാന്ധി പ്രതി മയും സ്ഥാപിക്കുവാന്‍ ഫൗ ണ്ടേഷന്‍ തീരുമാനിച്ചതെന്നു ചെയര്‍മാന്‍ എബി ജെ. ജോസ് സെക്രട്ടറി സാംജി പഴേപറമ്പില്‍ എന്നിവര്‍ അറി യിച്ചു. പ്രശസ്ത ശില്പി എറ ണാകുളം സ്വദേശി കെ.എസ്. ശെല്‍വരാജാണ് പ്രതിമ നിര്‍ മ്മിക്കുന്നത്.
അമേരിക്കയിലെ ഫ്ളോറിഡ സംസ്ഥാന എഞ്ചിനീയറിംഗ് വൈസ് ചെയര്‍ ബാബു വര്‍ ഗ്ഗീസിന്റെ മേല്‍നോട്ടത്തില്‍ എഞ്ചിനീയര്‍ എസ്. രാജേഷ് ഗാന്ധിസ്‌ക്വയറിന്റെ ഡിസൈ ന്‍ തയ്യാറാക്കും.
ചരിത്രപരമായ തീരുമാ നമെടുത്ത പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ബിജി ജോ ജോയെയും നഗരസഭാ കൗ ണ്‍സില്‍ അംഗങ്ങളെയും മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here