കശുവണ്ടി വികസന കോര്‍പ്പറേഷന്‍ സുവര്‍ണ ജൂബിലി ആഘോഷം ഇന്ന്

0
41

കൊല്ലം: സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും സുവര്‍ണ ജൂബിലി സമുച്ചയങ്ങളുടെ സമര്‍പ്പണവും സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.രാവിലെ 10ന് പാല്‍കുളങ്ങര കോര്‍പ്പറേഷന്‍ ഫാക്ടറി അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയാകും, ആദ്യകാല ജീവനക്കാരെ ആദരിക്കും. വനം വകുപ്പ് മന്ത്രി കെ. രാജു മുഖ്യപ്രസംഗം നടത്തും. എം.പി മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, മേയര്‍ വി. രാജേന്ദ്രബാബു, എം.എല്‍.എ മാരായ എം. നൗഷാദ്, എം. മുകേഷ്, മുല്ലക്കര രത്നാകരന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും.കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കാപ്പെക്സ് ചെയര്‍മാന്‍ പി.ആര്‍. വസന്തന്‍, ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍, രാഷ്ട്രീയ കക്ഷി നേതാക്കളായ എസ്. സുദേവന്‍, ബിന്ദു കൃഷ്ണ, അഡ്വ. ഫിലിപ്പ് കെ. തോമസ്, ആര്‍. ചന്ദ്രശേഖര്‍, കെ. രാജഗോപാല്‍, ജി. ലാലു, എ.എ. അസീസ്, ഭരണ സമിതി അംഗങ്ങളായ ആര്‍. സഹദേവന്‍, ജി. ബാബു, അഡ്വ. കാഞ്ഞിരവിള അജയകുമാര്‍, സജി ഡി. ആനന്ദ്, കൗണ്‍സിലര്‍ കെ. ബാബു, കാപ്പെക്സ് എം.ഡി രാജേഷ് രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here