മാഹി: തലശ്ശേരിയിലെ സ്വകാര്യ ആസ്പത്രിയിലെ ചികിത്സക്കിടെ യുവതിയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ദുരൂഹതയുള്ളതായി പരാതി.
ബന്ധുക്കളുടെ പരാതിയില്‍ തലശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.ശനിയാഴ്ച രാത്രിയാണ് പത്തോടെയാണ് സംഭവം.പുന്നോല്‍ കുറിച്ചിയില്‍ കരീക്കുന്ന് റോഡില്‍ പൊന്നമ്പത്ത് മീത്തല്‍ പി.ടി. ബജിത (37) യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് ബജിതയും മകളും അമ്മയൊന്നിച്ച് സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടറെ കാണാന്‍ എത്തിയത്. രണ്ട് പേര്‍ക്കും പനിയുണ്ടായിരുന്നു.ഡ്യൂട്ടിയിലുണ്ടായിരുന്ന കുട്ടികളുടെ സ്പെഷ്യലിസ്റ്റ് രണ്ട് പേരെയും അവിടെ അഡ്മിറ്റ് ചെയ്തു.പിന്നിട് രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ ആസ്പത്രി അധികൃതര്‍ തന്നെ ആംബുലന്‍സില്‍ തലശ്ശേരി സഹകരണ ആസ്പത്രിയിലേക്ക് രോഗിയെ എത്തിക്കുകയായിരുന്നു. ചികിത്സിച്ച ഡോക്ടറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ആസ്പത്രിയിലെത്തും മുമ്പ് ബജിത മരണപ്പെട്ടിരുന്നു.
രാത്രി വൈകി ബന്ധുക്കളും നാട്ടുകാരും എത്തിയതിനെ തുടര്‍ന്ന് ചികിത്സ നടന്ന സ്വകാര്യ ആസ്പത്രിയില്‍ നേരിയ സംഘര്‍ഷമുണ്ടായി.
തലശ്ശേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ഞായറാഴ്ച വൈകുന്നേരം സംസ്കാരം നടന്നു.ഭര്‍ത്താവ്: പി.വി.മോഹന്‍ദാസ് (ജ്വല്ലറി വര്‍ക്സ്)
മക്കള്‍: ശിവദ (വിദ്യാര്‍ഥി, സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍, തലശ്ശേരി)വരദ (വിദ്യാര്‍ഥി അമൃത സ്കൂള്‍ പുന്നോല്‍) അച്ഛന്: വള്ള്യായിലെ പി.ടി.ബാലന് അമ്മ: രാധ സഹോദരങ്ങള്‍: ബവിത്ത് (മൊകേരി സര്‍വ്വീസ് സഹകരണ ബേങ്ക്), വരുണ്‍ (അക്കൗണ്ടന്റ് ഷാസി ഓഡിറ്റോറിയം)