കുരുക്കിട്ടു വന്യമൃഗവേട്ട : മൂന്നുപേര്‍ പിടിയില്‍

0
11

വണ്ടിപ്പെരിയാര്‍ : കുരുക്കിട്ടു വന്യമൃഗങ്ങളെ പിടികൂടുന്ന മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശികളായ
മുകേഷ്(23), കമല്‍ (24), സുഖ് സരസന്‍(55) എന്നിവരെയാണ് പിടികൂടിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥനത്തില്‍ തോട്ടം മാനേജര്‍ മാത്യു എതിരെയും കേസ് എടുത്തു. പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ സ്വകാര്യ ഏലതോട്ടത്തിലെ തൊഴിലാളികളാണ് പ്രതികള്‍ എല്ലാവരും. സ്വകാര്യ ഏലതോട്ടം പച്ചക്കാനത്ത് നാല് സ്ഥലങ്ങളില്‍ ചെമ്പ് കമ്പി ഉപയോഗിച്ചാണ് ഇവര്‍ കുരുക്ക് സ്ഥിരമായി ഉണ്ടാക്കിയിരുന്നത്. ചെറിയ വന്യജീവികളായ പന്നി, കൂരാന്‍, മുയല്‍, മ്ലാവ്, സ്ഥിരമായി ഇവര്‍ പിടിക്കുന്നതായി ഡപ്യൂട്ടി ഡയറക്ടര്‍ ശില്പ വി.കുമാറിനു വിവരം ലഭിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. തേക്കടിയിലെ വനം വകുപ്പിന്റെ ഡോഗ് സേനയിലെ ജെന്നി, ജൂലി, എന്നിവരെയും തിരച്ചിലിനായി ഉപയോഗിച്ചു. ചെമ്പ് കമ്പിയില്‍ കരുക്ക് ഉണ്ടാക്കിയ കമ്പികളും കണ്ടെടുത്തു.
മൂന്ന് പേരെ പീരുമേട് കോടതിയില്‍ ഹാജരാക്കി. വള്ളക്കടവ് റേഞ്ച് ആഫിസര്‍. സി.അജയന്‍, എം.എസ്.അനീഷ് കുമാര്‍, മനോജ് ടി.മാത്യു, കെ. ടി.സന്തോഷ്, ടി.ആര്‍. കവിത, ഇ.കെ.സുധാകരന്‍, എച്ച്.അനീസ്, ആര്‍.സുരേഷ്. ആര്‍.ശേഖര്‍, എസ്.അബിഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here