ക്വാറി ഉല്‍പന്നങ്ങള്‍ക്ക് വില കുതിച്ചുയരുന്നു; നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക്

0
20

കല്‍പ്പറ്റ: ക്വാറി ഉല്‍പ്പന്നങ്ങള്‍ക്ക് തീ വില, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക്, അന്യജില്ലയിലെ ക്വാറി, ക്രഷര്‍ മാഫിയയെ സഹായിക്കാന്‍ ചില ഉദ്യോഗസ്ഥരും രംഗത്ത്.

വിദഗ്ധ പരിശോധന നടത്തി പരിസ്ഥിതിക്ക് ദോഷമില്ലാത്ത ക്വാറി ഖരമണല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കാമെന്ന് രണ്ട് വര്‍ഷം മുമ്പ് നിര്‍ദ്ദേശം നല്‍കി കൊണ്ടുള്ള സംസ്ഥാന പരിസ്ഥിതി നിര്‍ണയ സമിതിയുടെ ഉത്തരവ് പൂഴ്ത്തി.വയനാട് ജില്ലയില്‍ ക്വാറി ഉല്‍പ്പനങ്ങള്‍ക്ക് തീപിടിച്ച വിലയാണ് ഈടാക്കുന്നത്. ജില്ലയിലെ ക്വാറികള്‍ക്കള്‍ക്കും മണലെടുക്കുന്നതിനും അനുമതി നല്‍ക്കാത്തതിനാല്‍ കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നാണ് കല്ലും മണലും ജില്ലയില്‍ എത്തുന്നത്.ഇതിനായി ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നൂറ്റി ഇരുപതിലധികം ക്വാറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന യാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ജില്ലയിലെ ക്വാറികള്‍ക്ക് അനുമതി നല്‍കേണ്ടിയിരുന്നത് മാനന്തവാടി സബ്ബ് കലക്ടര്‍ ഓഫീസില്‍ നിന്നുമായിരുന്നു.എന്നാല്‍ ഒരോ സിറ്റില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചില ജീവനക്കാരുടെയും അന്യജില്ലയില്‍ നിന്നും ക്വാറി ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ഏജന്റമാരും തമ്മിലുള്ള അവിഹിത ബന്ധമാണ് ജില്ലയില്‍ നിയമനുസൃതം ലഭിക്കേണ്ട ക്വാറികള്‍ക്ക് വിവിധ കാരണങ്ങള്‍ ഉന്നയിച്ച് അനുമതി നല്‍ക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. ക്വോറി ഉല്‍പ്പനങ്ങളുടെ ക്ഷാമം കരാണം വിവിധ പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍, ത്രിതല പഞ്ചായത്തുകളുടെ വീട് നിര്‍മ്മാണങ്ങള്‍ക്ക് ഉള്‍പ്പെടെ നിലച്ച സ്ഥിതിയിലാണ്. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാവികസനസമതിയുടെയും രാഷ്ട്രിയപാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ കല്ല് അടിക്ക് മുപ്പത്തിയാറ് രൂപ നിരക്കില്‍ കയറ്റി നല്‍കണമെന്ന് തിരുമാനിച്ചത്.

എന്നാല്‍ ഇപ്പോള്‍ നാല്‍പ്പത്തിയെട്ട് മുതല്‍ അമ്പത്തിരണ്ട് രൂപ വരെയുള്ള നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.ഇതിന് പുറമേ വണ്ടിക്കൂലിയും ആവശ്യക്കാരന്‍ കൊടുക്കണം.സംസ്ഥാന പരിസ്ഥിതി നിര്‍ണ്ണായ സമതി ചെയര്‍മാന്‍ ഡോ.കെ.പി. ജോയി അഡിഷണല്‍ ചിഫ് സെക്രട്ടറി പി.മാരപണ്ഡ്യന്‍ മെമ്പര്‍ സെക്രട്ടറിയുമായ കമ്മറ്റി പരിശോധന നടത്തി അനുമതി നല്‍കണമെന്ന 2016 ജൂണ്‍ മാസത്തെ ഉത്തരവ് പോലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലാക്കിയിട്ടില്ലമാനന്തവാടിയിലെ ഉന്നത റവന്യൂ ഓഫിസില്‍ നിന്ന് അന്യജില്ലയിലെ ക്രഷര്‍ മാഫിയക്ക് വേണ്ടി ഫയല്‍ ചില ജിവനക്കാര്‍ രണ്ട് വര്‍ഷമാണ് പുഴ്ത്തിവെച്ചന്ന് അരേപണമുള്ളത്. പരിസ്ഥിതിക്കും പ്രകൃതിക്കും ദേഷകരമല്ലത്ത ക്വാറികള്‍ക്ക് അനുമതി നല്‍കിയാല്‍ ഒരു പരിധിവരെ ജില്ലയിലെ ക്വാറി ഉല്‍പ്പനങ്ങളുടെ വില വര്‍ധനവിന് ഒരു പരിധിവരെ കുറവ് വരും.സര്‍ക്കാരിന് വിവിധയിനത്തില്‍ ലഭിക്കേണ്ട റവന്യൂ വരുമാനമാണ് നഷ്ടമായിരിക്കുന്നത്. വര്‍ഷങ്ങളായി മാനന്തവാടി സബ്ബ് കളക്ടര്‍ ഓഫിസില്‍വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ചിലരും.അന്യജില്ലയില്‍ നിന്ന് പണിഷ്‌മെന്റ് ട്രാന്‍സ്ഫറിലെത്തിയ ചിലജിവനക്കാരാണ്.ഭരണകക്ഷിയിലെ സര്‍വിസ് സംഘടനയുടെ ബലത്തിലാണ് പ്രധാനപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്.ഇവര്‍ക്ക് അന്യജില്ലയിലെ ക്വാറി ക്രഷര്‍ മാഫിയയില്‍ നിന്ന് ലക്ഷങ്ങള്‍ മാസപ്പടി കൈപ്പറ്റുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here