വാവാ സുരേഷിന്റെ സ്‌നേക് ഷോ കാണികള്‍ക്കു അദ്ഭുതക്കാഴ്ചയായി

0
6

നെടുങ്കണ്ടം : നെടുങ്കണ്ടം ഫെസ്റ്റിനോടനുബന്ധിച്ച് വാവാ സുരേഷിന്റെ സ്നേക് ഷോ കാണികള്‍ക്കു അദ്ഭുതക്കാഴ്ചയായി. വ്യത്യസ്ഥ ഇനം പാമ്പുകളുമായാണ് വാവാ സുരേഷ് ഫെസ്റ്റ് നഗരിയില്‍ എത്തിയത്. ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ മുതല്‍ പെരുമ്പാമ്പിനെ വരെ അദേഹം കാണികള്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിച്ചു. പാമ്പുകടിയേറ്റാല്‍ സ്വീകരിയ്ക്കേണ്ട മുന്‍കരുതലുകള്‍ വിശദീകരിച്ചു. പലപ്പോഴും അബദ്ധ ധാരണകളാണ് അപകടത്തിന് ഇടയാക്കുന്നതെന്നും കൃത്യമായ പ്രാഥമീക ശുശ്രൂഷകളിലൂടെ ഏറ്റവും വേഗത്തില്‍ വിദഗദ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണെങ്കില്‍ അപകടം ഇല്ലാതാക്കാനാവുമെന്ന് ഓര്‍മിപിച്ചു. ഉഗ്ര വിഷമുള്ള മൂര്‍ഖനെ അടക്കം കൈകളില്‍ എടുത്താണ് അദേഹം കാണികള്‍ക്ക് മുന്‍പില്‍ എത്തിയത്. ഓരോ പാമ്പിന്റെയും രീതികളും വിഷമില്ലാത്തവ സമൂഹത്തിന് നല്‍കുന്ന സേവനങ്ങളും വാവാ സുരേഷ് ഓര്‍മ്മിപ്പിച്ചു.
പാമ്പുപിടുത്തത്തില്‍ വൈദഗ്ദ്ധ്യം ഉളല്‍വര്‍ ചെയ്യുന്നത് കണ്ട് അതുപോലെ ചെയ്യാന്‍ ശ്രമിയ്ക്കരുതെന്നും അദേഹം ഓര്‍മിപ്പിച്ചു.നെടുങ്കണ്ടം ഫെസ്റ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ വാവാ സുരേഷിനെ മൊമെന്റോ നല്‍കി ആദരിച്ചു.
നെടുങ്കണ്ടം സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍. കെ ഗോപിനാഥന്‍ മൊമെന്റോ കൈമാറി. ഫെസ്റ്റ് കമ്മറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വ.എം.എന്‍ ഗോപി, പി.കെ സദാശിവന്‍, ഷിഹാബ് ഈട്ടിക്കല്‍, അജീഷ് മുതുകുന്നേല്‍, എം.എ സിറാജുദീന്‍, വിന്‍സന്റ് ചെമ്പല്‍യില്‍, നൗഷാദ് ആലുംമൂട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here