വേതനം ലഭിക്കാതെ റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍

0
4

മൂന്നാര്‍ : 3 മാസമായി വേതനം ലഭിക്കാതെ ദേവികുളം താലൂക്കിലെ ചെറുകിട റേഷന്‍ വ്യാപാരികള്‍ പ്രതിസന്ധിയില്‍. വാതില്‍പടി പദ്ധതി നിലവില്‍ വന്നതോടെ ശരാശരി 18,500 രൂപയാണ് ഒരു വ്യാപാരിക്ക് പ്രതിമാസം വേതനമായി ലഭിക്കുന്നത്.
ട്രഷറിയില്‍ നിന്ന് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ തുക എത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഈ വേതനം നിലച്ചു കിടക്കുകയാണ്. കട വാടക മുതല്‍ സഹായികള്‍ക്കുള്ള ശമ്പളം വരെ സ്വന്തം പോക്കറ്റില്‍ നിന്നു കൊടുക്കേണ്ട സ്ഥിതി യാണ്.
താലൂക്കില്‍ ആകെ 119 റേഷന്‍ കടകള്‍ ആണുള്ളത്. ഇതില്‍ പലതും വിദൂര പിന്നാക്ക ഗ്രാമങ്ങളില്‍ ആണ്. ഡിസംബര്‍ മുതലുള്ള വേതനമാണ് ലഭിക്കാത്തതെങ്കിലും നവംബറിലും ഇവര്‍ക്ക് തുച്ഛമായ തുകയാണ് കിട്ടിയത്. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 5000 രൂപ വീതം ഓരോ റേഷന്‍ വ്യാപാരിയുടെയും വേതന അക്കൗണ്ടില്‍ നിന്ന് പിടിച്ചതാണ് കാരണം.

വര്‍ഷത്തില്‍ 8 ശതമാനം ജിഎസ്ടിയും ഇവരുടെ വേതനത്തില്‍ നിന്ന് ഈടാക്കുന്നുണ്ട്. ഇത്രയും ചെലവുകള്‍ക്കിടയില്‍ 3 മാസമായി വേതനം ലഭിക്കാതാകുക കൂടി ആയതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണ് ചെറുകിട റേഷന്‍ വ്യാപാരികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here