വേനല്‍ ചൂടില്‍ വെന്തുരുകി മലയോരമേഖല

0
76

തൊടുപുഴ : മലയോര മേഖലയില്‍ വേനല്‍ ചൂട് വര്‍ദ്ധിക്കുന്നു. ജില്ലയില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് തൊടുപുഴയില്‍36 ഡിഗ്രി സെല്‍ഷ്യസ്. ഉച്ചയ്ക്ക് രണ്ടിന് ജില്ലയിലെ ഏറ്റവും കുറവ് ചൂടായ 25 ഡിഗ്രി സെല്‍ഷ്യസ് പീരുമേട്ടില്‍ രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്നലെയും ഇന്നും ഉഷ്ണതരംഗത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ചൂട് അപകടകരമായി കൂടാന്‍ സാധ്യത. ശരാശരിയില്‍ നിന്ന് 6 ഡിഗ്രി വരെ ചൂട് കൂടാമെന്നായിരുന്നു മുന്നറിയിപ്പ്. ജില്ലയിലെ താപനിലയില്‍ വലിയ വര്‍ധനയുണ്ടായില്ലെങ്കിലും അത്യുഷ്ണം തുടരുകയാണ്.
കാലാവസ്ഥാ വകുപ്പിന് ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളില്ല. അതിനാല്‍ ജില്ലയിലെ കൂടിയതും കുറഞ്ഞതുമായ താപനിലകള്‍ ഔദ്യോഗികമായി രേഖപ്പെടുത്തുന്നില്ല. നിരീക്ഷണ കേന്ദ്രം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരാണ് നടപടിയെടുക്കേണ്ടത്. പ്രളയത്തിനുശേഷം അതിശൈത്യവും പിന്നീട് വേനലിന്റെ തുടക്കത്തില്‍ തന്നെ അത്യുഷ്ണവും രേഖപ്പെടുത്തുന്നത് കാര്‍ഷിക മേഖലയ്ക്കും തിരിച്ചടിയാണ്. പുല്‍മേടുകള്‍ വ്യാപകമായി ഉണങ്ങിയ നിലയിലാണ്. വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പല കൃഷിസ്ഥലങ്ങളും ഉണങ്ങി വിണ്ടുകീറി. സംസ്ഥാനത്ത് ഈ സീസണില്‍ ഏറ്റവുമധികം കാട്ടുതീയുണ്ടായതും ജില്ലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here