ജലീലിന്റെ മരണം: വന്‍ തിരിച്ചടിക്ക് സാധ്യത; വയനാട്ടിലെങ്ങും അതീവ സുരക്ഷ

0
11

സ്വന്തം ലേഖകന്‍

കല്‍പ്പറ്റ: മാവോയിസ്റ്റ് പശ്ചിമഘട്ട സോണിന്റെ ചുമതലയുള്ള പ്രമുഖ നേതാവായ സി.പി ജലീലിന്റെ മരണത്തോടെ മാവോവാദികള്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജലീലിന്റെ മരണവും വേല്‍മുരുകന് ഗുരുതരമായി പരിക്കേറ്റതായും കൊല്ലപ്പെട്ടു എന്നു വരെ അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ പോലീസ് കനത്ത ജാഗ്രതയിലാണ് ‘ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ഒട്ടേറെ മാവോയിസ്റ്റ്റ്റ്‌സംഘങ്ങള്‍ തമ്പടിച്ചതിനാല്‍ ഏതു ഭാഗത്തു നിന്നും പോലീസ് തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്.
ജില്ലാ ആസ്ഥാനത്തും ജില്ലാ കലക്ടര്‍, ജഡ്ജിമാര്‍ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കനത്ത സുരക്ഷാ വലയങ്ങളുണ്ട് ജില്ലയിലെ വൈത്തിരി ,പടിഞ്ഞാറത്തറ, വെള്ളമുണ്ട, തിരുനെല്ലി, പനമരം, തൊണ്ടര്‍നാട് തലപ്പുഴ മാനന്തവാടി പോലീസ് സ്റ്റേഷനുകള്‍ക്ക് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനമേഖലയോട് ചേര്‍ന്ന ഫോറസ്റ്റ്റ്റ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നൂറിലേറെ മാവോവാദികള്‍ തമ്പടിച്ചതായാണ് വിവരം. ഇവരെല്ലാം തന്നെ ആയുധധാരികളുമാണ്.
കൊല്ലപ്പെട്ട ജലീല്‍ മാവോയിസ്റ്റ സംഘത്തിലെ ഏറ്റവും വലിയ ഗ്രൂപ്പായ ആക്രമണകാരികളായ വരാഹിണി ദളത്തിന്റെ കമാന്റര്‍ സി.പി മൊയ്തീന്റെ സഹോദരനാണ്.ഇവരുടെ മറ്റൊരു സഹോദരന്‍ മഹാരാഷ്ട്രാ പോലീസിന്റെ പിടിയിലകപ്പെട്ട് പൂനെ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്. മറ്റൊരു സഹോദരന്‍ സി.പി റഷീദാണ് പോരാട്ടം പ്രവര്‍ത്തകനായി രംഗത്തുള്ളത്.
പോലീസിന് തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെങ്കിലും മരണം വന്‍ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. ഏറ്റുമുട്ടല്‍ നടന്ന റിസോര്‍ട്ടിനും വൈത്തിരിയിലും പരിസര പ്രദേശങ്ങളിലുമുള്ള റിസോര്‍ട്ടുകളിലും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ഭാഗത്തും സ്ഥാപനങ്ങളില്‍ സി.സി ടി.വി ഘടിപ്പിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സുഗന്ധഗിരി അംബ കള്ളാടി വനമേഖലകളില്‍ പോലീസ് തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ തമ്പടിച്ച് വനത്തില്‍ പരിശോധന നടത്തുന്നുണ്ട്. എന്നാല്‍ സാധാരണ ഒരേറ്റുമുട്ടലുണ്ടായാല്‍ അവിടം മാറി പുതിയ താവളത്തിലേക്ക് മാറുന്ന പതിവാണ് മാവോയിസ്റ്റുകള്‍ സ്വീകരിക്കുന്നത്. അതു കൊണ്ട് പരിക്കേറ്റവരെയും കൊണ്ട് താവളങ്ങള്‍ മാറിയതായി രഹസ്യാന്വേഷണ വിഭാഗങ്ങളും സൂചന നല്‍കുന്നുണ്ട്.ഓപ്പറേഷന്‍ അനാകോണ്ട എന്ന മാവോവാദി വേട്ട ശക്തമാക്കി പോലീസ് മുന്നേറുമ്പോഴും ഒരു ശക്തമായി തിരിച്ചടി പോലിസ് മുന്നില്‍ കാണുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here