ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന് പ്രസിഡന്റിനെ ലഭിച്ചു, ഇനി അംഗങ്ങളെ വേണം

0
6

കോട്ടയം: ഒരു വര്‍ഷത്തോളമായി സ്വന്തമായി പ്രസിഡന്റും ഒരു മാസത്തിലധികമായി അംഗങ്ങളുമില്ലാത്ത തിനാല്‍ പ്രവര്‍ത്തനരഹിതമായ ജില്ലാ ഉപഭോക്ത്യ തര്‍ക്കപരിഹാര ഫോറത്തിന് അദ്ധ്യക്ഷനായി. രണ്ട് അംഗങ്ങളുടെ നിയമനം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളും നടന്നു വരുന്നു.
സി.പി.ഐ നേതാവ് എന്‍.ആര്‍ ശ്രീധരന്റെ മകനും കോട്ടയം കോടതിയിലെ അഭിഭാഷകനുമായ വി.എസ് മനുലാലാണ് പ്രസിഡന്റായി കഴി ഞ്ഞ ദിവസം ചുമതലയേറ്റത്. അംഗങ്ങള്‍ കൂടി എത്തുന്നതോടെ സാധാരണക്കാരായ ജനങ്ങള്‍ ഏറെ ആശ്രയിക്കു ന്ന ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറത്തിന്റെ പ്രവ ര്‍ത്തനം സജീവമാകും.
പ്രസിഡന്റും അംഗങ്ങളും ഇല്ലാത്തതിനെ.തുടര്‍ന്ന് ഫോറ ത്തിന്റെ പ്രവര്‍ത്തനം നിലച്ചതായും ആയിരത്തിലധികം കേസുകള്‍ കെട്ടിക്കിടക്കുന്നതായും കാട്ടി കേരള പ്രണാമം നേരത്തെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് നിയമ നം വേഗത്തിലാത്. ഫോറത്തി ന്റെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാകുന്നതോടെ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കേണ്ടതുണ്ട്..പരാതി.സമര്‍പ്പി ച്ചാല്‍.ആറ്.മാസത്തിനകം തീര്‍ പ്പാക്കണമെന്നാണ്.ചട്ടം.. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ട കേസുകള്‍ വരെ ഇവിടെ കെ ട്ടിക്കിക്കുന്നു..പ്രസിഡന്റും. രണ്ട്.അംഗങ്ങളുമുള്ള. ക്വോ റം.തികഞ്ഞാല്‍ മാത്രമേ കേസുകള്‍.തീര്‍പ്പാക്കാന്‍ കഴിയൂ. കഴിഞ്ഞ ഒരു വര്‍ഷത്തോളമായ ജില്ലാ ഫോറത്തിന്റെ ചുമതല പത്തനംതിട്ട ഫോ റം.പ്രസിഡന്റിനായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here