ജാമ്യത്തില്‍ ഇറങ്ങിയ പ്രതി തൂങ്ങി മരിച്ചു: മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

0
1
ആത്മഹത്യ ചെയ്ത രാജേഷിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചപ്പോള്‍

ഈരാറ്റുപേട്ട: മേലുകാവ് സ്റ്റേഷനില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി തൂങ്ങി മരിച്ച സംഭവത്തില്‍ മൃതദേഹവു മായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്നലെ വൈ കിട്ട് നാലോടെയായിരുന്നു വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ ഉപരോധം നടത്തിയത്.
കാറിലെത്തി വീട്ടമ്മയുടെ മാല അപഹരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ കടനാട് വല്യാത്ത് പനച്ചിക്കാലായില്‍ രാജേഷിന്റെ മൃതദേഹവു മായാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പാലാ-മേലുകാവ് റോഡ് ഉപരോധിച്ചത്. കഴിഞ്ഞ മാ സം 16ന് നീലൂര്‍ ടൗണിനു സമീപം ബസ്സിറങ്ങിയ മൂല മറ്റം സ്വദേശിനിയായ 69 കാ രിയുടെ.മാല.കാറിലെത്തി.മോ ഷ്ടിച്ച സംഭവത്തിലാണ് രാജേ ഷിനെ അറസ്റ്റു ചെയ്തത്.
സംഭവത്തില്‍ 4 പ്രതികള്‍ ക്കൂടിയുണ്ട്. ഇനി കൂടുതല്‍ ക്കേസുകളില്‍ പ്രതിയാക്കു മെന്നും താന്‍ നിരപരാധി യാണെന്നും ജീവിതം അവ സാനിപ്പിക്കുകയാണെന്നും ഇതിന് കാരണക്കാരന്‍ മേലു കാവ് എസ്.ഐ.ആണെന്നും രാജേഷ് പറയുന്ന വീഡിയോ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത ശേഷമായിരുന്നു. കാവും കണ്ടത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. കോട തിയില്‍ ഹാജരാക്കിയ വേള യില്‍ പോലീസ് മര്‍ദ്ദിച്ചതായി രാജേഷ് മജിസ്ട്രേറ്റിനോട് പരാതിപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാവിലെ കോട്ട യം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേ ഷമായിരുന്നു മ്യതദേഹവുമാ യി റോഡ് ഉപരോധം, പി.സി ജോര്‍ജ്ജ്എം.എല്‍.എ പാലാ ഡി.വൈ.എസ്.പി പി.കെ ബിജുമോന്‍ എന്നിവര്‍ സമരക്കാരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സംഭ വസ്ഥലത്ത് വന്‍ പോലീസ് സന്നാഹവും ഉണ്ടായിരുന്നു. വിശദമായ അന്വേഷണം നട ത്തി നടപടിയെടുക്കുമെന്ന പാലാ ഡി.വൈ.എസ്.പി. യുടെ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here