തിരുവനന്തപുരത്തെ ചിത്രം തെളിഞ്ഞു; ശശി തരൂര്‍-കുമ്മനം-സി ദിവാകരന്‍

0
4

തിരുവനന്തപുരം: തലസ്ഥാന ലോക്‌സഭാ മണ്ഡലത്തിലെ രണ്ട് മുന്നണികളുടെയും ബി ജെ പിയുടെയും സ്ഥാനാര്‍ത്ഥികളെ അറിവായതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു.കോണ്‍ഗ്രസ് സ്ഥാന്ര്‍ത്ഥി സിറ്റിംഗ് ശശി തരൂര്‍ തന്നെ ആയിരിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. ബി ജെ പി സ്ഥാനാര്‍ ത്ഥിയെ ചെല്ലിയായിരിന്നു അനിശ്ചിതത്വം.കുമ്മനം രാജശേഖരന്‍ രംഗത്തു വന്നതോടെ അതും മാറി.കുമ്മനത്തെ കേരളത്തിലേക്ക് തിരികെ കൊണ്ടു വരണമെന്ന് സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വം ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ബിജെപി കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് സീനിയര്‍ നേതാവിന്റെ മടങ്ങി വരവ്.കേരളത്തില്‍ പാര്‍ട്ടിക്ക് ഏറ്റവും വിജയസാധ്യതയുള്ള സീറ്റാണ് തിരുവനന്തപുരമെന്നും അവിടെ ഏറ്റവും സാധ്യത കുമ്മനം രാജശേഖരനാണെന്നുമാണ് ആര്‍എസ്എസ് വിലയിരുത്തല്‍. ഇടുതു മുന്നണി സ്ഥാനാര്‍ഥിയായി സിപിഐയിലെ സി ദിവാകരനും യുഡിഎഫ് സ്ഥാനാര്‍ഥിയായി ശശീ തരൂരും വരുന്നതോടെ അനന്തപുരിയില്‍ തീപാറുന്ന പോരാട്ടമാകും ഉണ്ടാവുക.കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായിരുന്ന ഒ രാജഗോപാലിന് ശശി തരൂരിനെ മുള്‍നുനയില്‍ നിര്‍ത്താന്‍ കഴിഞ്ഞു.കഴക്കൂട്ടം,തിരുവനന്തപുരം,വട്ടിയൂര്‍ക്കാവ്,നേമം എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ രാജഗോപാലാണ് മുന്നിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here