വനിതകള്‍ മാത്രമുള്ള ഏക സര്‍ക്കാര്‍ സ്‌കൂളെന്ന ബഹുമതി ഇത്തവണയും ഉപ്പുതോട് ഗവണ്‍മെന്റു യു പി എസിന് സ്വന്തം

0
27

ചെറുതോണി: കഴിഞ്ഞ ആറു വര്‍ഷമായി വനിത ക ള്‍മാത്രം അധ്യപകരായുള്ള സര്‍ക്കാര്‍ വിദ്യാലയമെന്ന ബ ഹുമതി വനിതാ ദിനത്തിലും ഉപ്പുതോട് ഗവ. യുപി സ്‌കൂളിനു മാത്രം. പ്രധാന അധ്യാ പിക ഉള്‍പ്പെടെ എട്ട് അധ്യാപ കരും വനിതകള്‍. പിന്നെയു ള്ളത് ഏക ജീവനക്കാരി.
1973-ല്‍ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി പ്രധാന അധ്യാ പികയും വനിതതന്നെ. കഴി ഞ്ഞ 12 വര്‍ഷത്തിനിടയില്‍ രണ്ടുവര്‍ഷംമാത്രമാണ് പുരുഷ ന്‍മാര്‍ ഇവിടെ അധ്യാപകരായി എത്തിയിട്ടുള്ളത്. വനിതാ അധ്യാപകര്‍ എല്ലാവരും അമ്മ മാരുമാണ്. ഇവരുടെ കുട്ടികള്‍ ഈ സ്‌കൂളില്‍തന്നെ പഠി ക്കു ന്നുവെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ 15 വര്‍ഷമായി കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കുന്ന സൗമ്യ ടീച്ച റാണ് സീനിയര്‍. ഈ നാട്ടുകാ രിതന്നെയാണ് സൗമ്യ. 12 വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ധന്യാ മോഹന്‍ തൊട്ട ടുത്ത സ്ഥാനത്തുണ്ട്. സ്‌കൂളി നോടുചേര്‍ന്ന് പ്രീ പ്രൈമറി സ്‌കൂളും അങ്കണവാടിയും പ്രവര്‍ ത്തിക്കുന്നു. ഇവിടെയും അങ്ക നമാര്‍തന്നെ ആധിപത്യം സ്ഥാ പിച്ചിരിക്കുന്നു.
വനിതാദിനം ആചരിക്കു മ്പോള്‍ വനിതക ളുടെ ഈ സ്‌കൂളിന് സര്‍ക്കാര്‍ നല്‍കി യിരിക്കുന്ന സമ്മാനം ഒരുകോടി രൂപ. നവകേരള മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ യജ്ഞത്തില്‍പെടുത്തി സ്‌കൂള്‍ ഉന്നത നിലവാരത്തിലെത്തി ക്കു ന്നതിനാണ് തുക അനു വദിച്ചിരിക്കുന്ന.് പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കിമാറ്റുന്നതിന് ഇടു ക്കി മണ്ഡലത്തില്‍നിന്ന് തെര ഞ്ഞെടുത്തിരിക്കുന്ന ഏക സ്‌കൂള്‍ ഇതുമാത്രമാണ്. രണ്ടു തലമുറയ്ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് 45 വര്‍ഷം മുമ്പ് ഓലമേഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂള്‍ ഇപ്പോള്‍ ഹൈടെക് നിലവാര ത്തിലെത്തി.
ഒന്നാം ക്ലാസു മുതല്‍ ഐഎഎസ് പരീക്ഷാ പരിശീലനം, എല്‍എസ്എസ്, യുഎസ്എസ് പ്രത്യേക പരി ശീലനം, മികച്ച ജൈവ വൈ വിധ്യ ഉദ്യാനം, ഐടി അധി ഷ്ഠിത വിദ്യാഭ്യാസം, അത്യാ ധുനിക ഉപകരണങ്ങള്‍ സജ്ജീ കരിച്ച സയന്‍സ് ലാബ് എന്നി വ മരിയാപുരം പഞ്ചാ യത്തിലെ ഈ സ്‌കൂളിന്റെ പ്രത്യേക തകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here