ആദിവാസി പുനരധിവാസ കോളനിയില്‍ വന്‍ തീപിടിത്തം; ആളപായമില്ല

0
9
ഇന്ദിരാനഗര്‍ ആദിവാസി കോളനിയില്‍ തീപിടുത്തമുണ്ടായപ്പോള്‍

മറയൂര്‍: മറയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍പെട്ട ഇന്ദിരനഗര്‍ ആദിവാസി പുനരധിവാസ കോളനിയില്‍ വന്‍ തീപിടിത്തം. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയാണ് തീ പടര്‍ന്നത്. നൂറിലധികം ഏക്കറിലെ പുല്‍മേടുകള്‍ കത്തിനശിച്ചു. ആള്‍താമസമുള്ള നിരവധി വീടുകള്‍ക്കുചുറ്റും തീ ആളിപ്പടര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. പരിസരത്തുണ്ടായിരുന്ന കന്നുകാലികളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റാന്‍ കഴിഞ്ഞു.
വേനല്‍ കടുത്തതോടെ മേഖലയില്‍ തീപിടിത്തവും പതിവായി. 252 കുടുംബഗങ്ങള്‍ക്ക് ഒന്നര ഏക്കര്‍വീതം സ്ഥലമാണ് ഇവിടെയുള്ളത്. ആള്‍ താമസമില്ലാത്ത വീടുകളുടെ പരിസരം കാടുപിടിച്ചു കിടക്കുകയാണ്. ഇവയെല്ലാം തീയില്‍ കത്തിയമര്‍ന്നു.
തീ പടരുന്നത് തടയാന്‍ പരിസരവാസികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും രാത്രിയും തീ നിയന്ത്രണവിധേയമായിട്ടില്ല. ചരിത്രപ്രധാനമായ മുനിയറകളും ഗുഹാചിത്രങ്ങളുമുള്ള പ്രദേശമാണ് തീയില്‍ മുങ്ങിയത്. സാമുഹ്യവിരുദ്ധരായിരിക്കാം തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം.

 

LEAVE A REPLY

Please enter your comment!
Please enter your name here