പുല്ലുമേട് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

0
4
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ജെ സി ബി ഉപയോഗിച്ച്
മെറ്റല്‍ നിരത്തുന്നു

ഇടുക്കി: മേരികുളം മുതല്‍ ആനവിലാസം വരെയാണ് റോഡ് ടാര്‍ ചെയ്ത് നവീകരിക്കുന്നത് . റോഡ് നവീകരണത്തിന്റെ ആദ്യ ഘട്ടമായി റോഡിലെ കുഴികളില്‍ മക്കും പാറപ്പൊടിയും നിരത്തി.
റോഡിന്റെ ഇരുവശങ്ങളിലെയും മണ്ണ് നീക്കം ചെയ്തിനു ശേഷമാണ് ടാറിംഗ് പന്നികള്‍ നടക്കുക .റോഡ് തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി കിടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു .ഇതോടെ ഇതുവഴിയുള്ള വാഹനയാത്രയും ദുഷ്‌കരമായിരുന്നു .
റോഡ് നവീകരിക്കാന്‍ അധികൃതര്‍ ഭാഗത്ത് നിന്നുണ്ടായ കാലതാമസം മൂലം നാട്ടുകാരുടെ ഇടയില്‍ പ്രതിക്ഷേധവും ശക്തമായിരുന്നു .ഇറക്കങ്ങളും വളവുകളും നിറഞ്ഞ റോഡില്‍ വളവുകളില്‍ റോഡ് പൊട്ടിപൊളിഞ്ഞ വലിയ കുഴികളും രൂപപ്പെട്ടിരുന്നു. ഇത് ഇതുവഴി എത്തുന്ന ഇരുചക്രവാഹന യാത്രികരെ ഉള്‍പെടെ അപകടത്തില്‍ പെടുന്നതിന് ഇടയാക്കിയിരുന്നു .ദിനംപ്രതി നിരവധി സ്വകാര്യ വാഹനങ്ങള്‍ ഭാരവാഹങ്ങളും കെ എസ് ആര്‍ ടി സി ബസുകള്‍ സ്വകാര്യ ബസുകള്‍എന്നിവ ഇതു വഴി സര്‍വ്വീസ് നടത്തുന്നതാണ് .ഈ സര്‍വ്വീസുകളെ ഉള്‍പെടെ റോഡിന്റെ ദുരവസ്ഥ പ്രതിസന്ധിയിലാക്കിയിരുന്നു .

നാട്ടുകാരുടെ ഏറെ നാളത്തെ പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും ഒടുവില്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമെന്നോന്നം മാസങ്ങള്‍ക്ക് മുന്‍പ് റോഡത്തില്‍ മെറ്റല്‍ ഉള്‍പെടെ ഇറക്കി .എന്നാല്‍ വീണ്ടും റോഡ് പണി തുടങ്ങുവാന്‍ കാലതാമസം നേരിട്ടു .ഇതോടെ ഇറക്കി ഇട്ട മെറ്റലുകള്‍ റോഡില്‍ നിന്ന് അപകട ഭീഷണിയും വര്‍ദ്ധിച്ചു .ഇതോടെ വീണ്ടും പ്രദേശവാസികളുടെ ഇടയില്‍ പ്രതിഷേധം ശക്തമായി.എന്നാല്‍ നാട്ടുകാരുടെ പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിരാമം ഇട്ടു കൊണ്ടാണ് ഇപ്പോള്‍ റോഡിന്റെ ടാറിംഗ് പ്രവര്‍ത്തന ആള്‍ക്ക് തുടക്ക മായിരിക്കുന്നല്‍ .
മേരിക്കുളം മുതല്‍ ആനവിലാസം വരെയാണ് റോഡ് ടാര്‍ ചെയ്യ്ത് നവീകരിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാകുന്ന തോടുകൂടി നാട്ടുകാരുടെ ദീര്‍ഘനാളത്തെ ദുരിതയാത്രക്കാണ് പരിഹാരമാകുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here