ട്രാഫിക്ക് ഡ്യൂട്ടിക്കിടെ പോലീസുകാരന് സൂര്യാഘാതമേറ്റു

0
15

തലശ്ശേരി: ട്രാഫിക്ക് ഡ്യൂട്ടിക്കിടെ തലശ്ശേരി ട്രാഫിക്ക് സ്റ്റേഷനിലെ പോലീസുകാരനായ മട്ടന്നൂര്‍ കൊടൊളിപ്പുറം സ്വദേശി പുതിയപുരയില്‍ സനീഷ് (31) നാണ് സൂര്യാഘാതമേറ്റത്. മൂന്ന് ദിവസം മുമ്പ് കനത്ത ചൂടില്‍ ട്രാഫിക്ക് ജോലിക്കിടെ ഇരു കൈകള്‍ക്കും നിറവ്യത്യാസമുണ്ടാകുകയും ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടിരുന്നു. ഇന്ന് വീണ്ടും ജോലിക്കെത്തിയപ്പോള്‍ ഇക്കാര്യം മേല്‍ ഉദ്യോഗസ്ഥന്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു ഇവരുടെ നിര്‍ദ്ദേശപ്രകാരം ഗവ.ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് സൂര്യാഘാതമാണെന്ന് സ്ഥിരികരിച്ചത് തുടര്‍ന്ന് സനീഷിന് മൂന്ന് ദിവസത്തെ വിശ്രമം അനുവദിച്ചു. സൂര്യാഘാതമേറ്റ സ്ഥലങ്ങളില്‍ പുരട്ടാന്‍ ലേപനങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ ഉച്ചക്ക് മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്ന് ആരോഗ്യ വിഭാഗം പറയുമ്പോഴും കനത്ത ചൂടില്‍ വെന്തുരുകി ജോലി ചെയ്യുകയാണ് പോലീസുകാര്‍. തീരദേശ മേഖലകളില്‍ കനത്ത ചൂടാണ് കുറച്ച് ദിവസങ്ങളായി അനുഭവപ്പെടുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here