നഴ്‌സുമാരില്‍ നിന്നുപിരിച്ച മാസവരിസംഖ്യയില്‍ മൂന്നരകോടിയുടെ തിരിമറി; യുഎന്‍എ ഭാരവാഹികള്‍ക്കെതിരെ പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

0
5

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണെറ്റഡ് നഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മൂന്നരകോടി രൂപ തട്ടിയെടുത്തതായി പരാതി. നഴ്സുമാരില്‍ നിന്ന് പിരിച്ച മാസവരിസംഖ്യ ഉള്‍പ്പെടെ ഭീമമായ തുക ഭാരവാഹികള്‍ തട്ടിയെടുത്തതായി മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കി. നഴ്സിങ് സമരങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന സംഘടനയാണ് യുഎന്‍എ.

സംഘടനയുടെ പ്രധാനഭാരവാഹികള്‍ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത്രയും ഭീമമായ തുക പിന്‍വലിച്ചത് നേതാക്കളുടെ അറിവോടെയാണെന്ന് സിബി പറയുന്നു. എന്നാല്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സംഘടനയുടെ പ്രധാന ഭാരവാഹികളുടെ പേര് പരാമര്‍ശിക്കുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സംഘടനയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയുടെ അക്കൗണ്ടിലേക്ക് 59 ലക്ഷം രൂപ തിരിമറി നടത്തിയതായും, സംഘടന തന്നെ 62 ലക്ഷം രൂപ പിന്‍വലിച്ചതായും. മറ്റൊരു ക്രഡിറ്റ് കാര്‍ഡിലേക്ക് 32 ലക്ഷം രൂപ പോയതായും കാണുന്നു. ഇതിന്റെ രേഖകള്‍ സഹിതമാണ് മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് പരാതി നല്‍കിയിരിക്കുന്നത്. സംഘടന അറിയാതെയാണ് ഇത്രയും വലിയ തിരുമറി നടത്തിയതെന്നും അദ്ദേഹം ആരോപിക്കുന്നു.

മാസവരിസംഖ്യയായി ഒരു നഴ്സില്‍ നിന്നും വാങ്ങുന്നത് 300 രൂപയാണ്. പന്ത്രാണ്ടായിരത്തിലേറെ അംഗങ്ങള്‍ സംഘടനയിലുണ്ട്. ഒരു വര്‍ഷം അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക തന്നെ അക്കൗണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ വലിയ തുക എത്തുമെന്നും സിബി പറയുന്നു. കഴിഞ്ഞ സമരകാലത്ത് വിദേശത്തുനിന്നുള്ള നഴ്സുമാര്‍ വലിയ തുക സംഭാവനയായി കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here