കഞ്ഞിക്കുഴി കുടുംബശ്രീയില്‍ ലക്ഷങ്ങളുടെവെട്ടിപ്പെന്ന് പരാതി

0
7

ചെറുതോണി: കഞ്ഞിക്കുഴി കുടുംബശ്രീയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. ചേലച്ചുവട് ഏഴുകന്പി സ്വദേശി കൊച്ചുപറന്പില്‍ ജിനിമോള്‍ കഴിഞ്ഞവര്‍ഷം കഞ്ഞിക്കുഴി പോലീസില്‍ നല്‍കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെട്ടിപ്പ് കണ്ടെത്തി പോലീസ് കേസെടുത്തിരിക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍, എഡിഎസ് ചെയര്‍പേഴ്സണ്‍ എന്നിവരെ പ്രതികളാക്കി ക്രൈം 221/2018 നന്പരായി കേസ് രജിസ്റ്റര്‍ചെയ്ത് ഇടുക്കി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികളെ അറസ്റ്റുചെയ്തിട്ടില്ല.
വിവിധ പ്രോജക്ടുകള്‍വഴി കുടുംബശ്രീയുടെ ഹരിതശ്രീ ജഐല്‍ജി യൂണിറ്റുകളില്‍ വിതരണംചെയ്യേണ്ട തുക പലരുടെപേരില്‍ ഇരുവരും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നെന്നാണ് പരാതി. കഞ്ഞിക്കുഴി പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്സണ്‍ വെണ്‍മണി തെക്കന്‍തോണി കുന്നുംപുറത്ത് പൊന്നമ്മ കുട്ടപ്പന്‍ (49), എഡിഎസ് ചെയര്‍പേഴ്സണ്‍ പഴയരിക്കണ്ടം പെരിമ്പ്ര മുറിയില്‍ ജലജ സജീവന്‍(48) എന്നിവരെ പ്രതിചേര്‍ത്താണ് കേസ് ചാര്‍ജുചെയ്തിരിക്കുന്നത്.കാനറാ ബാങ്കിന്റെ തൊടുപുഴ ശാഖയിലുള്ള അക്കൗണ്ടില്‍നിന്നാണ് പലപ്പോഴായി പണം പിന്‍വലിച്ചത്. ഒരംഗത്തിന് നാലുലക്ഷം രൂപവരെ വായ്പയെടുക്കാം. ഈരീതിയില്‍ പലരുടെപേരില്‍ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കി പാസാക്കിയാണ് വായ്പയെടുത്തിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.വര്‍ഷങ്ങളായി കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്ന ഇരുവരും വിശ്വസ്തരായിരുന്നതിനാല്‍ കൂടുതല്‍ അന്വേഷണമൊന്നും നടത്താതെ ബാങ്കുകള്‍ അംഗങ്ങള്‍ക്ക് വിതരണംചെയ്യേണ്ട പണം ഇവര്‍ക്ക് മൊത്തമായി നല്‍കുകയായിരുന്നു.
വായ്പതുക അംഗങ്ങളില്‍നിന്ന് യഥാസമയം പിരിച്ചെടുത്ത് ബാങ്കില്‍ അടക്കുന്നതും ഇരുവരും ചേര്‍ന്നാണ്.പരാതിക്കാരിയായ ജിനിമോള്‍ തന്റെപേരില്‍ പണം എടുത്തത് അറിയുന്നത് ബാങ്കില്‍നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ്. ഇങ്ങനെ 66 പേരുടെ പേരില്‍ പണം എടുത്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here