മധുരരാജയുടെയും ലൂസിഫറിന്റെയും ട്രെയ്‌ലറുകള്‍ ഒരേദിവസം പുറത്തിറങ്ങുന്നു

0
9

മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിന്റെയും മമ്മൂട്ടി നായകനാകുന്ന മധുരരാജയുടെയും ട്രെയ്ലര്‍ ഒരേദിവസം പുറത്തുവരുന്നു. 20ന് ബുധനാഴ്ച്ച വൈകിട്ടാണ് രണ്ട് ചിത്രങ്ങളുടേയും ട്രെയ്ലറെത്തുക. മധുരരാജയുടെ ട്രെയ്ലര്‍ വൈകിട്ട് ആറുമണിക്കും ലൂസിഫറിന്റെ ട്രെയ്ലര്‍ വൈകിട്ട് ഒമ്പതുമണിക്കുമാണ് പുറത്തുവിടുന്നത്. മധുരരാജയുടെ മോഷന്‍ പോസ്റ്റര്‍ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. മധുരരാജയുടെ ഗാനങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

മെഗാസ്റ്റാറുകളായ ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ചു പുറത്തിറങ്ങുന്നതിന് നിരവധി തവണ സാക്ഷിയായിട്ടുള്ളതാണ് മലയാള സിനിമ. പലപ്പോഴും ഇരുവരും വിജയം കണ്ടപ്പോള്‍ ഇരുചിത്രങ്ങളും മോശമായ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

സൂപ്പര്‍ഹിറ്റായ പോക്കിരിരാജ എന്ന ചിത്രത്തിനുശേഷം വൈശാഖ് മമ്മൂട്ടിയുമായി ഒന്നിക്കുന്ന ചിത്രത്തിനായി ഏരെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തിലെ നൂറുകോടിപ്പടം സംവിധാനം ചെയ്തതിന്റെ ആത്മവിശ്വാസവും വൈശാഖിന് കൈമുതലായുണ്ട്. തമിഴ് താരം ജയ് ചിത്രത്തിന് മുതല്‍ക്കൂട്ടാകുന്ന മറ്റൊരു ഘടകമാകും.

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധായകനാകുന്ന ചിത്രമാണ് മോഹന്‍ാലാലിന്റേത്. വലിയ താരനിരയാണ് ലൂസിഫറിന്റെ മറ്റൊരു പ്രത്യേകത. ഇരുചിത്രങ്ങളും വൈകാതെ തിയേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here