വീടുവിറ്റ് പണം നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; മരുമകന്റെ അടിയേറ്റ് അമ്മായിയമ്മ മരിച്ചു

0
11

നെയ്യാറ്റിന്‍കര: മരുമകന്റെ മര്‍ദനമേറ്റ് അമ്മായിയമ്മ മരിച്ചു. പെരുങ്കടവിള ആങ്കോട് റോഡരികത്ത് വീട്ടില്‍ മാധവി അമ്മയാണ് മരുമകന്‍ അജിത് കുമാറിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. വീട് വിറ്റ് പണം നല്‍കാന്‍ അജിത് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മാധവി ഇത് അനുസരിച്ചില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രതി ഒളിവിലാണ്.

മാധവിയുടെ പേരിലുള്ള നാല് സെന്റ് സ്ഥലവും വീടും വിറ്റ് പണം നല്‍കണമെന്ന് അജിത് കുമാര്‍ പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. ഭാര്യ മിനിയെയും ഭാര്യയുടെ അമ്മയെയും ദിവസവും ഇക്കാര്യം ആവശ്യപ്പെട്ട് പ്രതി മര്‍ദ്ദിക്കുക പതിവായിരുന്നു. സംഭവ ദിവസവും സ്വത്തിനെ ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് അജിത്കുമാര്‍, മിനിയുടെ വയറ്റില്‍ ചവിട്ടുകയും മാധവിയുടെ തലയില്‍ ടോര്‍ച്ചുകൊണ്ട് അടിക്കുകയുമായിരുന്നു. ഇതോടെ അവശനിലയിലായ മാധവി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.

കടയ്ക്കാവൂര്‍ ദേവസ്വം ബോര്‍ഡ് സ്‌കൂളിലെ ജീവനക്കാരിയാണ് മിനി. വിദേശത്ത് ജോലി ചെയ്തു വരികയാണ് അജിത് കുമാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here