എംപിമാരാകാനിറങ്ങിയ എംഎല്‍എമാര്‍

0
2

നിയമസഭാംഗങ്ങള്‍ കൂട്ടേത്താെട ഇത്തവണലോക്‌സഭയിലേക്ക് മത്സരിക്കുന്നത് പൊതുസമൂഹം വ്യാപകമായി ചര്‍ച്ച ചെയ്തുവരുന്നു. എം.എല്‍.എമാര്‍ എന്ന നിലയില്‍ 5 വര്‍ഷംപ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ നല്‍കിയ അവസരംവിനിയോഗിക്കേണ്ടവര്‍ ഇടയ്ക്കുവെച്ച് കളം മാറിചവിട്ടി ലോക്‌സഭയിലേക്ക് ചാടാന്‍ ശ്രമിക്കുന്നത് തീരെ ശരിയായില്ലെന്നു പറയുന്നവരാണേറെ.എന്നാല്‍ ഇതു കേരളത്തിലെ ആദ്യത്തെ സംഭവമല്ല. 9 എം.എല്‍.എമാര്‍ കേരളത്തില്‍ മുമ്പൊരുനിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. പി.സി. ജോര്‍ജ് കൂടി ഈ നിരയിലെത്തിയാല്‍ 10പേരാകും. പിന്നാരും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം. ജനപ്രാതിനിധ്യ നിയമപ്രകാരം ഇതില്‍തെറ്റൊന്നുമില്ല. പക്ഷേ, രാഷ്ട്രീയ ധാര്‍മ്മികതയ്ക്ക് ഒട്ടും ചേര്‍ന്നതല്ല ഈ സമീപനം.

രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നനിലയിലാണ്‌കേരള നിയമസഭയിലേക്ക് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. അവര്‍ പ്രതിനിധാനം ചെയ്യുന്ന പ്രദേശത്തെ ജനങ്ങളോട്തിരഞ്ഞെടുപ്പ് കാലത്തും ശേഷവും ധാരാളംവാഗ്ദാനങ്ങള്‍ ചൊരിഞ്ഞിട്ടുണ്ട്. പ്രാദേശികവികസന ഫണ്ട് വിനിയോഗിച്ച് ചെറുതും വലുതുമായ നിരവധി പദ്ധതികള്‍ അതത് എം.എല്‍.എമാരുടെ മേല്‍നോട്ടത്തില്‍ നടന്നുവരികയാണ്.ഇടയ്ക്ക് വെച്ച് അതെല്ലാം ഉപേക്ഷിച്ച് ഒരുവലിയ പ്രദേശത്തെ ഇലക്ഷന്‍ പോരാട്ടത്തിന്ഇറങ്ങുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്നത് തങ്ങള്‍ക്ക്‌വോട്ടു ചെയ്ത സമ്മതിദായകരെ ആണെന്നുള്ളകാര്യം ഈ എം.എല്‍.എമാര്‍ മറന്നുപോകുന്നു.

എം.എല്‍.എ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെപ്രതിനിധി ആകുമ്പോള്‍ ജനങ്ങളോടുള്ളതുപോലെയോ അതിലും ഏറെയോ ബാധ്യത അദ്ദേഹത്തിന്റെ പാര്‍ട്ടിയോടുണ്ട്. പാര്‍ലമെന്റിലേക്ക്മത്സരിക്കാന്‍ എം.എല്‍.എയോട് പാര്‍ട്ടി ആവശ്യെപ്പട്ടാല്‍ അനുസരിച്ചേ പറ്റൂ. നിയമസഭയിലേക്ക്‌വോട്ടു ചെയ്ത ജനങ്ങളുടെ പേര് പറഞ്ഞ് പാര്‍ട്ടിയെ ധിക്കരിക്കാന്‍ ധൈര്യമുള്ള ആരും ഇന്ന്‌കേരളത്തില്‍ ഇല്ല. എന്നാല്‍ പാര്‍ട്ടികള്‍ക്ക് ജനങ്ങളോടുള്ള വലിയ ബാധ്യത എം.എല്‍.എയിലൂടെയുംമറ്റ് പ്രവര്‍ത്തകരിലൂടെയും ആണല്ലോ നിര്‍വ്വഹിക്കേണ്ടത്. തങ്ങളുടെ പ്രതിനിധിയെ എം.പിയാക്കാന്‍ കൂട്ടിക്കൊണ്ടുപോയ പാര്‍ട്ടി അതിനായിജനങ്ങളുടെ അനുവാദം വാങ്ങിയിട്ടുണ്ടോ?
തീര്‍ച്ചയായും ഇല്ല. പാര്‍ട്ടി ഏകപക്ഷീയമായിഎടുക്കുന്ന തീരുമാനം ജനങ്ങളെല്ലാവരും അംഗീകരിച്ചുകൊള്ളും എന്ന നിലപാടില്‍ അല്‍പംവിനയക്കുറവ് ഉണ്ട്. വിനീതരായ ജനസേവകര്‍എന്ന രാഷ്ട്രീയക്കാരുടെ വിശേഷണം ഇവിടെഅര്‍ത്ഥശൂന്യമാകുന്നു. സംഘടിത രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ തീരുമാനത്തോട് ജനങ്ങള്‍എങ്ങനെ പ്രതികരിക്കുന്നു എന്ന് ലോക്‌സഭാതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം. എന്നാല്‍അതൊരു മുട്ടുന്യായം മാത്രമാണ്. കാരണം തിരഞ്ഞെടുപ്പില്‍ അനേകം പേര്‍ മത്സരിക്കുമ്പോള്‍ഒരാളല്ലേ ജയിക്കൂ!

കേരളത്തില്‍ എം.എല്‍.എമാര്‍ മുമ്പും ലോക്‌സഭാ സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്. സ്വതന്ത്രഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പില്‍ (1952)കേരളത്തില്‍ എം.എല്‍.എമാര്‍ സ്ഥാനാര്‍ത്ഥികളായിരുന്നു. 2009ലും മൂന്ന് എം.എല്‍.എമാര്‍ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. ഒന്‍പതുപേര്‍ഒരുമിച്ച് ഇതുപോലൊരു പരീക്ഷണം ആദ്യത്തെഅനുഭവമാണ്. നമ്മുടെ സംഘടിത രാഷ്ട്രീയപാര്‍ട്ടികള്‍ക്കൊന്നും ലോക്‌സഭാ സ്ഥാനാര്‍ത്ഥികളാകാന്‍ പറ്റിയ നേതാക്കളില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.നിയമസഭയില്‍ മത്സരിച്ച് ചെറിയതോതിലെങ്കിലും ജനപ്രീതി നേടിയവരെ മാത്രമേലോക്‌സഭാ മണ്ഡലത്തിലും പരീക്ഷിക്കാന്‍കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുംധൈര്യമുള്ളൂ. ഇടതുപക്ഷത്തുനിന്ന് 6 പേരുംകോണ്‍ഗ്രസില്‍ നിന്ന് 3 പേരും നിയമസഭാംഗത്വംരാജിവെച്ചിട്ട് ലോക്‌സഭമണ്ഡലങ്ങളില്‍ജനഹിതം തേടിയിരുന്നെങ്കില്‍ ധീരതയാണെന്നുപറയാമായിരുന്നു. ‘കിട്ടിയാല്‍ ഊട്ടി, ഇല്ലെങ്കില്‍ചട്ടി’ എന്ന മട്ടില്‍ മത്സരിക്കാനിറങ്ങുന്നത് ചേതമില്ലാത്ത ചൂതാട്ടത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്.ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍
മാത്രമേ നിയമസഭാംഗത്വം ഒഴിയുകയുള്ളൂ.അതില്‍ സാഹസികതയോ ധീരതയോ ഇല്ല.കഷ്ടകാലത്തിന് 9 എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് അത്രയും നിയമസഭാമണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും.ഒരു മിനി ഇലക്ഷന്റെ പ്രതീതിയായിരിക്കും അത്‌കേരളത്തില്‍ ഉണ്ടാക്കുക. ആ തിരഞ്ഞെടുപ്പു ചെലവുകളുടെ ഭാരം ജനാധിപത്യത്തിന്റെ പേരില്‍
സാധാരണക്കാര്‍ പേറേണ്ടിവരും. കഴിയുമെങ്കില്‍ഇത്തരം ഒരു കീഴ്‌വഴക്കം ഒഴിവാക്കാനാണ് ജനങ്ങളോട് കൂറും താല്പര്യവുമുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ശ്രമിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here