‘ഞാന്‍ പ്രകാശന്‍’, അടൂര്‍ പ്രകാശിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി

0
13

ആറ്റിങ്ങല്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആവേശപ്പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ ആറ്റിങ്ങലില്‍ നിന്ന് വ്യത്യസ്തമായ ഒരു തെരഞ്ഞെടുപ്പ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇടതു മുന്നണിയുടെ സിറ്റിങ് എംപിയായ എ. സമ്പത്തും യുഡിഎഫിന്റെ സിറ്റിങ് എംഎല്‍എയായ അടൂര്‍ പ്രകാശുമാണ് മത്സരരംഗത്തുള്ളത്. സൂപ്പര്‍ ഹിറ്റായ സത്യന്‍ അന്തിക്കാട് സിനിമയുടെ പോസ്റ്ററില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് അടൂര്‍ പ്രകാശിന്റെ പുത്തന്‍ സൈബര്‍ പ്രചാരണം.

‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയുടെ പോസ്റ്ററാണ് അടൂര്‍ പ്രകാശ് സൈബറിടത്തില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. ഫഹദിന്റെ തല മാറ്റി അവിടെ അടൂര്‍ പ്രകാശിന്റെ തല ചേര്‍ത്താണ് വേറിട്ട പ്രചാരണം. നിമിഷനേരം കൊണ്ട് തന്നെ ഈ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. സ്ഥാനാര്‍ഥിയും തന്റെ പേജില്‍ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കണിയാപുരം ടൗണ്‍ കമ്മിറ്റിയാണ് ഈ രസകരമായ പോസ്റ്ററിന് പിന്നിലെന്നാണ് അടൂര്‍ പ്രകാശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here