എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശൗചാലയത്തില്‍ പോകണമെന്ന ആവശ്യം അധ്യാപിക അനുവദിച്ചില്ല; വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തി

0
17

കടയ്ക്കല്‍: എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ശുചിമുറിയില്‍ പോകണമെന്ന് വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടപ്പോള്‍ അധ്യാപിക അനുവദിച്ചില്ല. പിടിച്ചുനില്‍ക്കാനാകാതെ വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തി. കൊല്ലം കടയ്ക്കലില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ ചൊവ്വാഴ്ചയായിരുന്നു വിവാദ സംഭവം.

കഴിഞ്ഞ ദിവസം രസതന്ത്രം പരീക്ഷ എഴുതുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് അസഹ്യമായ വയറുവേദന ഉണ്ടായി. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയോട് ശൗചാലയത്തില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ അനുവദിച്ചില്ല. പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക കൂട്ടാക്കിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സഹിക്കാന്‍ വയ്യാതെ വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ തന്നെ മലമൂത്രവിസര്‍ജനം നടത്തി. എന്നാല്‍, പരീക്ഷാസമയം കഴിഞ്ഞശേഷമാണ് സ്‌കൂള്‍ അധികൃതര്‍ വിവരം അറിയുന്നത്.

വിവരം അറിഞ്ഞ രക്ഷിതാക്കള്‍ അധ്യാപികയ്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.. അധ്യാപികയ്ക്കെതിരെ നടപടിയുണ്ടായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here