എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.വി സാബുവിന്റെ പ്രചാരണത്തിന് ആവേശോജ്ജ്വലമായ തുടക്കം

0
18
കൊല്ലം പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ കണ്‍വെന്‍ഷന്‍ ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആവേശക്കൊടുമുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ: കെ.വി. സാബുവിന്റെ പ്രചരണത്തിന് തുടക്കം. ആയിരങ്ങള്‍ തിങ്ങിനിറഞ്ഞ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍ സംഘാടകരുടെ പ്രതീക്ഷകളെയും അമ്പരിപ്പിച്ചു. നരേന്ദ്രമോദിക്കൊപ്പമാണ് കൊല്ലം എന്നതിന് ഇതിനപ്പുറം എന്തുതെളിവ് വേണമെന്ന ചോദ്യത്തോടെയാണ് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.കെ.വി. സാബു ആര് എന്ന് ചോദിക്കാന്‍ കോടിയേരി വളര്‍ന്നിട്ടില്ല. കോണ്‍ഗ്രസിന്റെ തറവാട്ടില്‍ അടിച്ചുതളി നടത്തുന്ന പണിയാണ് കോടിയേരിക്കും പാര്‍ട്ടിക്കും. നാല് പതിറ്റാണ്ടായി ബിജെപി രാഷ്ട്രീയത്തിന്റെയൊപ്പം സഞ്ചരിക്കുന്ന, നാല് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വേണ്ടി പോരാടിയ, ഹൈക്കോടതിയില്‍ അഭിഭാഷകനായി വ്യക്തിമുദ്ര പതിപ്പിച്ച, ബിസിനസ് മാനേജ്മെന്റില്‍ മാസ്റ്റര്‍ ബിരുദം സ്വന്തമാക്കിയ അഡ്വ:കെ.വി. സാബുവിന്റെ യോഗ്യത അളക്കാന്‍ കോടിയേരിയുടെ അളവുകോല്‍ മതിയാവില്ല. നരേന്ദ്രമോദിയുടെ പ്രതിനിധിയായാണ് കെ.വി. സാബു കൊല്ലത്ത് പോരാടുന്നത്. അത് കൊല്ലത്തെ ജനങ്ങള്‍ക്ക് അറിയാം. ബാലഗോപാലിനും അത് മനസ്സിലായിക്കോളുമെന്ന് പി.കെ. കൃഷ്ണദാസ് ആരവങ്ങള്‍ക്കിടെ ഓര്‍മ്മിപ്പിച്ചു.പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനസെക്രട്ടറിമാരായ രാജി പ്രസാദ്, സി. ശിവന്‍കുട്ടി, ട്രഷറര്‍ എം.എസ്. ശ്യാംകുമാര്‍, നേതാക്കളായ കെ. ശിവദാസന്‍, ബി. രാധാമണി, കിഴക്കനേല സുധാകരന്‍, എം. സുനില്‍, സി. രാജേന്ദ്രന്‍, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എ. സോമരാജന്‍, നേതാക്കളായ സുശീലന്‍, സുധീഷ്, കേരളകോണ്‍ഗ്രസ് നേതാവ് കല്ലട ദാസ്, വിശ്വജിത്ത്, നാഷണലിസ്റ്റ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടി. ബിനു മോന്‍, പ്രാക്കുളം ജയപ്രകാശ്, മാമ്പഴത്തറ സലീം തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here