മുരുകമ്മാള്‍ എത്തി; ബാലഗോപാലിന് ആശംസയുമായി

0
5

കൊല്ലം: തിരുനെല്‍വേലി പെരുമാള്‍ കോവിലില്‍ നിന്ന് മുരുകമ്മാള്‍ എത്തിയത് കേരളത്തിലെ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ്. വോട്ടു ചെയ്യാനല്ല, ഒരു സ്ഥാനാര്‍ത്ഥിക്ക് വിജയാശംസ നേരാന്‍. കൊല്ലത്തെ സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാലിനെ ആശിര്‍വദിക്കാനാണ് മക്കള്‍ക്കൊപ്പം മുരുകമ്മാള്‍ എത്തിയത്.മുരുകമ്മാളിനെ നമുക്കറിയാം. 2017 ഓഗസ്റ്റില്‍ സ്വകാര്യ ആശുപത്രികളുടെ അനാസ്ഥ നിമിത്തം ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ ഭാര്യ. കടുത്ത ദാരിദ്ര്യത്തില്‍ നിന്ന് കുടുംബത്തെ കരകയറ്റാന്‍ തൊഴില്‍ തേടി എത്തിയതാണ് മുരുകന്‍. അപകടത്തില്‍പ്പെട്ട ശേഷം 7 മണിക്കൂര്‍ ജീവനുവേണ്ടി യാചിച്ച് ഒടുവില്‍ ആ പാവം മരണത്തിനു കീഴടങ്ങി. അന്ന് മുരുകന്റെ കുടുംബാംഗങ്ങള്‍ക്ക് താങ്ങും തണലുമായത് ബാലഗോപാല്‍ എന്ന ജനനേതാവാണ്. അതിനാലാണ് ഇപ്പോള്‍ ബാലഗോപാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നറിഞ്ഞപ്പോള്‍ മുരുകമ്മാള്‍ വിജയാശംസയുമായി ഓടിയെത്തിയത്.മുരുകന്റെ മൃതദേഹം നാട്ടിലെത്തിക്കാനും മുരുകന്റെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തത് ബാലഗോപാലാണ്. മുരുകന്റെ കുടുംബത്തിന് മനുഷ്യത്വപരമായ സഹായമെന്ന നിലയില്‍ 10 ലക്ഷം രൂപ വാങ്ങിക്കൊടുക്കാനും ബാലഗോപാല്‍ മുന്‍കൈയെടുത്തു. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികിത്സ നിഷേധിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി നിയമനിര്‍മ്മാണം ഉണ്ടായതുപോലും ഈ ഇടപെടലുകളുടെ തുടര്‍ച്ചയാണ്. പോളയത്തോടുള്ള സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ചാണ് ബാലഗോപാലിനെ മുരുകമ്മാള്‍ കണ്ടത്. സ്ഥാനാര്‍ത്ഥിയെ കണ്ടപാടെ കൈയില്‍ കരുതിയിരുന്ന ചുവന്ന ‘തലൈവര്‍’ ഷാള്‍ മുരുകമ്മാള്‍ അണിയിച്ചു. ബാലഗോപാല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് മുരുകമ്മാളിന് ഉറപ്പാണ്. ‘ഈ സാറിനെപ്പോലുള്ളവര്‍ വിജയിച്ചാലേ ഞങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് രക്ഷയുള്ളൂ’ -അവര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here