കശുവണ്ടി മേഖലയെ ഇളക്കിമറിച്ച് ബാലഗോപാല്‍

0
2
ഒന്നാം നമ്പര്‍ കശുവണ്ടി ഫാക്ടറിയില്‍ സഖാവ് കെ എന്‍ ബാലഗോപാലിനെ സ്വീകരിക്കുന്ന തൊഴിലാളി സ്ത്രീകള്‍

കുണ്ടറ: കശുവണ്ടി വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് എന്നും ഒപ്പമുണ്ടാവുമെന്ന ഉറപ്പുമായി തൊഴിലാളികള്‍ക്കിടയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.എന്‍.ബാലഗോപാലിന്റെ പര്യടനം. തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന കരുതലിന്റെ അച്ചുതണ്ടായി താനുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.കുണ്ടറയില്‍ വിവിധ കശുവണ്ടി മേഖലകളിലെ സ്വീകരണ സമ്മേളനങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാശത്തിലേക്കു കൂപ്പുകുത്തിയ കശുവണ്ടി വ്യവസായത്തെ കൈപിടിച്ച് ഉയര്‍ത്തിയത് എല്‍.ഡി.എഫ്. സര്‍ക്കാരാണ്. യു.ഡി.എഫ്. ഭരണകാലത്ത് അടച്ചുപൂട്ടിയ ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് പുതുജീവന്‍ നല്‍കി. കാഷ്യു കോര്‍പ്പറേഷന്റെയും കാപെക്സിന്റെയും ഫാക്ടറികള്‍ സമയബന്ധിതമായി തുറന്നു. തോട്ടണ്ടിയുടെ ഇറക്കുമതിച്ചുങ്കം 9 തമാനമായി വര്‍ദ്ധിപ്പിച്ച നടപടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഈ വ്യവസായത്തെ തകര്‍ക്കാന്‍ നോക്കുകയാണ്. അതുകാരണം സ്വകാര്യ കശുവണ്ടി മേഖല വിഷമഘട്ടത്തിലാണ്. എന്നാല്‍, സ്വകാര്യ ഫാക്ടറികള്‍ തുറക്കാന്‍ നിരവധി സഹായ പദ്ധതികള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുകയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും തോട്ടണ്ടി ഇറക്കുമതി ചെയ്ത് തോട്ടണ്ടി കടമായി നല്‍കുന്ന പദ്ധതിയും ആവിഷ്‌ക്കരിച്ചു. കശുവണ്ടി തൊഴിലാളികള്‍ക്ക് സഹായധനമായി 2000 രൂപ എല്‍.ഡി.എഫ്. സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ക്ഷേമപെന്‍ഷനുകളുടെ പേരില്‍ തെറ്റിദ്ധാരണ പരത്തുന്ന ശത്രുചേരിയുടെ ശ്രമത്തില്‍ കുടുങ്ങരുതെന്നും ബാലഗോപാല്‍ അഭ്യര്‍ത്ഥിച്ചു.ക്ഷേമപെന്‍ഷനുകള്‍ ഇരട്ടിയാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലൂടെ പാവങ്ങളോട് കൂറുള്ളത് എല്‍. ഡി.എഫ്. സര്‍ക്കാരിനാണെന്ന് തെളിഞ്ഞതായി സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്ന മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here