ചൂട് കൂടുന്നു: പുറത്തിറങ്ങാനാവാതെ ജനം; വ്യാപാരമേഖലയും പ്രതിസന്ധിയില്‍

0
7

കോട്ടയം: വേനല്‍ചൂട് കന ത്തതോടെ ജില്ലയിലെ വ്യാ പാരമേഖല കടുത്ത പ്രതിസ ന്ധിയില്‍. പുറം ജോലികള്‍ ക്ക് ആളെ കിട്ടാതെ വന്നതോ ടെ കെട്ടിടനിര്‍മ്മാണ മേഖല യടക്കമുള്ളവര്‍ മന്ദഗതിയില്‍.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ജില്ലയില്‍ താപനില ഉയര്‍ന്നതോടെ യാണ് ജനങ്ങള്‍ക്കും മറ്റും ഭീഷണിയായി മാറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നിരവധി പേര്‍ക്ക് സൂര്യാഘാതം ഏറ്റിരുന്നു. രാവിലെ ഒമ്പത് മണിയോടെ ആരംഭിക്കുന്ന ചൂടിന് വൈ കുന്നേരം.ആറ്.മണിയോ ടെയാണ്.ശമനമുണ്ടാകുന്നത്.
നഗരം ചുട്ടുപഴുത്തതോടെ വ്യാപാര മേഖലയും വന്‍ പ്രതിസന്ധിയിലാണ്. പകല്‍ സമയത്തെ ചൂടുകാരണം നാട്ടുകാര്‍ക്ക് പുറത്തിറങ്ങാ നാവുന്നില്ലെന്നും, ഉപഭോ ക്താക്കളുടെ കുറവ് മൂലം പകല്‍ സമയങ്ങളില്‍ കച്ചവ ടങ്ങളൊന്നും നടക്കുന്നില്ലെ ന്നും വ്യാപാരികള്‍ പറയുന്നു.
കെട്ടിട നിര്‍മ്മാണ മേഖല യിലെ സ്ഥിതിയും മറിച്ചല്ല, ചൂട് കനത്തതോടെ പ്രദേശ ത്തെ പല നിര്‍മ്മാണപ്രവര്‍ ത്തനങ്ങളും മന്ദഗതിയിലാ ണ്. തൊഴിലുറപ്പുകാര്‍ക്കും, മറ്റ് പുറം ജോലികള്‍ നട ത്തുന്നവര്‍ക്കും പുറത്തി റ ങ്ങാന്‍ പോലുമാവാത്ത അവ സ്ഥയിലാണ്. കനത്ത ചൂട് ലോട്ടറി തൊഴിലാളികളും നിരാശയിലാണ്. ലോട്ടറിയു ടെ വില്പനയിലും വന്‍ കുറവാണ് അനുഭവപ്പെടു ന്നതെന്ന് ലോട്ടറി തൊഴിലാ ളികള്‍ പറയുന്നു. പോസ്റ്റല്‍ മേഖലയില്‍ കത്തിടപാടുക ളുമായി നടക്കുന്നവരും കൊ ടും ചൂടില്‍ വെന്തുരുകുക യാണ്. പഴം, പച്ചക്കറി കര്‍ഷ കരും ചൂട് മൂലം കഷ്ടത്തിലാ ണ്. കനത്ത ചൂടില്‍ കൃഷിയി ടങ്ങള്‍ പലതും കരിഞ്ഞ് ഉണങ്ങിയ നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here