മലയോര മേഖലയുടെ മനം കവര്‍ന്ന് ബെന്നി ബഹനാന്‍

0
2

അങ്കമാലി : മലയോര, തോട്ടം മേഖലകളിലൂടെ പര്യടനം നടത്തിയ ചാലക്കുടി മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാന് ആവേശകരമായ വരവേല്‍പ്പ്. അങ്കമാലി നിയമസഭാ മണ്ഡലത്തിലെ മൂക്കന്നൂര്‍, അയ്യമ്പുഴ മേഖലകളിലാണ് സ്ഥാനാര്‍ഥി ഇന്നലെ പര്യടനം നടത്തിയത്. മൂക്കന്നൂരില്‍ നിന്ന് ആരംഭിച്ച പര്യടനം മുരിങ്ങാടത്ത് പാറയില്‍ എത്തിയപ്പോള്‍ മലയോര മേഖല ഒന്നടങ്കം ബെന്നി ബെഹനാന് ഉജ്വല വരവേല്‍പ്പ് നല്‍കി.
റോജി എം ജോണ്‍ എം എല്‍ എ യ്ക്കൊപ്പമാണ് ബെന്നി ബഹനാന്‍ സന്ദര്‍ശനം നടത്തിയത്. രാഷ്ട്രീയ തീക്ഷ്ണതയുള്ള തോട്ടം മേഖലയിലും തൊഴിലാളികള്‍ ഉജ്വല വരവേല്‍പാണ് സ്ഥാനാര്‍ഥിക്ക് നല്‍കിയത്. കുറ്റിപ്പാറ, താണിക്കാട് കവല, ചുള്ളി സെന്റ്. ജോര്‍ജ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളും സഹായാഭ്യര്‍ഥനയുമായി സ്ഥാനാര്‍ഥി എത്തി. കാലിന് പരുക്കേറ്റ വിശ്രമിക്കുന്ന അയ്യമ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ജോയ് മൈപ്പനെ വീട്ടിലെത്തി സന്ദര്‍ശിച്ചു.
പള്ളിക്കല്‍ പൊലിമ ഫുഡ് പ്രോഡക്ട്‌സിലെത്തിയ സ്ഥാനാര്‍ഥിയെ തൊഴിലാളി സ്ത്രീകള്‍ സ്വീകരിച്ചു. മഞ്ഞപ്ര അമലാപുരം സെന്റ്. ജോസഫ്സ് പാളിയിലെത്തി അനുഗ്രഹം തേടി. ഒലീവ് മൗണ്ടിലെ സെന്റ്.ആന്റണീസ് സ്പെഷ്യല്‍ സ്‌കൂളിലും ബെന്നി ബഹനാന്‍ എത്തി. ഉച്ചയ്ക്ക് ശേഷം ചാലക്കുടിയിലെത്തിയ ബെന്നി ബഹനാന്‍ മേലൂര്‍ രാജീവ് ഭവനില്‍ നിന്ന് പ്രചാരണം ആരംഭിച്ചു.
മേലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകര്‍ക്കൊപ്പം മേലൂര്‍ കവലയിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു.ചാലക്കുടിയിലെ പ്രധാന സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനിടയിലാണ് യു ഡി എഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ ചാലക്കുടിയിലെ മേലൂര്‍ മരിയ ശാന്തിഭവന്‍ ഓള്‍ഡ് ഏജ് ഹോമിലെത്തിയത്. അന്തേവാസികള്‍ക്കൊപ്പം ചായകുടിച്ചിരുന്നപ്പോഴാണ് ഏറെ നേരമായി സ്ഥാനാര്‍ഥിയെ തന്നെ നോക്കിയിരിക്കുന്ന മരിയക്കുട്ടിയെ എല്ലാവരും ശ്രദ്ധിക്കുന്നത്. സ്ഥാനാര്‍ഥി അടുത്ത ചെന്ന് കൈപിടിച്ചപ്പോള്‍ നിറകണ്ണുകളോടെ മരിയക്കുട്ടി ചോദിച്ചു ; മോന് എന്നെ മനസ്സിലായോ. എന്റെ വീട് മാണിക്യമംഗലത്താണ്. ഒരേ നാട്ടുകാരാണ്. എനിക്ക് ഒന്നും വേണ്ട, പെന്‍ഷന്‍ ശരീയാക്കി തണല്‍ മാത്രം മതി. ഞങ്ങള്‍ക്ക് ആരുമില്ലാത്തവരാണ്. മോന്‍ ജയിക്കുമെന്ന് ഉറപ്പാണ്. ആരുമില്ലെന്ന് കരുതേണ്ടെന്നും ഇനി താന്‍ ഒപ്പമുണ്ടാകുമെന്നും സ്ഥാനാര്‍ഥി പറഞ്ഞു. ഇരുകൈകളും തലയില്‍ വച്ച് പ്രാര്‍ഥിച്ചു. മറിയക്കുട്ടി തന്നെ അന്തേവാസികളെയെല്ലാം വിളിച്ചു ചേര്‍ത്തു നിര്‍ത്തി പ്രാര്‍ഥിച്ച ശേഷം നിറഞ്ഞ മനസോടെ അനുഗ്രഹിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here