ഉടുമ്പന്‍ചോലയുടെ മനസ് കവര്‍ന്ന് ഡീന്‍

0
18
വലിയതോവാളയിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ കൊന്നപ്പൂ മാലയിട്ട് സ്വീകരിക്കുന്ന പ്രവര്‍ത്തകര്‍..

നെടുങ്കണ്ടം : ഉടുമ്പന്‍ചോല നിവാസികളുടെ ഹൃദയം നിറഞ്ഞ സ്വീകരണം ഏറ്റുവാങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ പൊതുപര്യടനം രണ്ടാം ദിനം പിന്നിട്ടു.
ചുട്ടുപൊള്ളുന്ന വെയിലത്തും തങ്ങളുടെ സ്ഥാനാര്‍ഥിയെ നെഞ്ചിലേറ്റിയാണ് ഓരോ മേഖലയിലും സ്വീകരണം ഒരുക്കിയത്.
ബൈക്ക് റാലിയും കൊടിതോരണങ്ങളും പ്ലക്കാര്‍ഡുകളുമായുളള റോഡ് ഷോയും പ്രചാരണത്തിന് കൊഴുപ്പേകി. വീട്ടമ്മമാര്‍ കണിക്കൊന്നപ്പൂക്കള്‍ സ്ഥാനാര്‍ഥിക്ക് സമ്മാനിച്ചു. രാവിലെ വണ്ടന്‍മേട് മണ്ഡലത്തിലെ കടശിക്കടവില്‍ നിന്നാണ് തിരഞ്ഞെടുപ്പ് പര്യടനത്തിനു തുടക്കമിട്ടത്.
തുടര്‍ന്ന് പുറ്റടി, ചെല്ലാര്‍കോവില്‍, കൊച്ചറ, ചേറ്റുകുഴി, പുളിയന്‍മല, അന്യാര്‍തൊളു, കുഴിത്തൊളു, കമ്പംമെട്ട്, ബാലന്‍ പിള്ള സിറ്റി, കൂട്ടാര്‍ , തേര്‍ഡ് ക്യാംപ് , ബാലഗ്രാം, തൂക്കുപാലം, വെസ്റ്റ്പാറ, മുണ്ടിയെരുമ, പാമ്പാടുംപാറ, വലിയ തോവാള, ഇരട്ടയാര്‍, വാഴവര, നാലുമുക്ക്, ശാന്തിഗ്രാം, ഈട്ടിത്തോപ്പ്, എഴുകുംവയല്‍, മഞ്ഞപ്പാറ, പൊന്നാമല, മാവടി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി മഞ്ഞപ്പെട്ടിയില്‍ പര്യടനം സമാപിച്ചു.
ഇന്ന് പീരുമേട് നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 7 30 ന് മാട്ടുക്കട്ടയില്‍ നിന്ന് ആരംഭിക്കും. മേരികുളം, പരപ്പ്, ആലടി, ചപ്പാത്ത്, പച്ചക്കാട്, മരുതും പേട്ട പുല്ലുമേട്, ആനവിലാസം, മേനോന്‍ സുല്‍ത്താന്‍ കട, അണക്കര, ചക്കുപള്ളം, ഒന്നാംമൈല്‍, റോസാപ്പൂക്കണ്ടം, മന്നാക്കുടി, കൊല്ലം പട്ടട, വെള്ളാരംകുന്ന്, മൂങ്കലാര്‍, ചെങ്കര, തേങ്ങാക്കല്‍, നാലുകണ്ടീ, കീരിക്കര, പശുമല, വണ്ടിപ്പെരിയാര്‍,വാളാഡി, ചോറ്റുപാറ, നെല്ലിമല, കക്കി കവല, കറുപ്പ് പാലം, തങ്കമല, വള്ളിക്കടവ്, മൗണ്ട്, അരണക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം രാത്രി എട്ടിന് ഗ്രാംബിയില്‍ പര്യടനം സമാപിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here