വേനല്‍, കാട്ടുതീ: വന്യമൃഗങ്ങള്‍ കാടിറങ്ങുന്നു

0
121

മൂന്നാര്‍ : അപ്രതീക്ഷിതമായി പടര്‍ന്ന കാട്ടുതീയില്‍ നിന്ന് രക്ഷപ്പെടാന്‍ വന്യമൃഗങ്ങളുടെ പലായനം. വട്ടവട മലനിരകളില്‍ നിന്ന് കാട്ടാനകളും കാട്ടുപോത്തുകളും ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ ആണ് ചെണ്ടുവരൈ, കുണ്ടള പ്രദേശങ്ങളിലെ തേയിലത്തോട്ടങ്ങളിലും ചോലവനങ്ങളിലും എത്തി തമ്പടിച്ചിരിക്കുന്നത്. വട്ടവട പഞ്ചായത്ത് അതിര്‍ത്തി പങ്കിടുന്ന കണ്ണന്‍ ദേവന്‍ കമ്പനി ചെണ്ടുവരൈ എസ്റ്റേറ്റിലെ ടോപ് ഡിവിഷനില്‍ ഇന്നലെ 11 ആനകള്‍ അടങ്ങിയ സംഘ
മാണ് പ്രത്യക്ഷപ്പെട്ടത്. തൊഴിലാളി ലയങ്ങള്‍ക്കു സമീപം ചോലക്കാടുകളിലും ഗ്രാന്‍ഡിസ് തോട്ടങ്ങളിലും ആണ് ഇവ നിലയുറപ്പിച്ചിരിക്കുന്നത്. വട്ടവടയിലെ ജലക്ഷാമവും വന്യമൃഗങ്ങളുടെ പലായനത്തിനു കാരണമായി. കൂട്ടമായി എത്തിയിരിക്കുന്ന വന്യമൃഗങ്ങള്‍ ഈ പ്രദേശത്തെ തൊഴിലാളി കുടുംബങ്ങളുടെ സൈ്വരജീവിതത്തിനും ഭീഷണി ആയിരിക്കുകയാണ്. വട്ടവടയില്‍ നിന്ന് 15 കിലോമീറ്റര്‍ ഇപ്പുറം കുണ്ടളയിലും സമീപത്തെ മാട്ടുപ്പെട്ടിയിലും ജലാശയങ്ങളില്‍ വെള്ളം ഉള്ളതിനാല്‍ ആണ് മൃഗങ്ങള്‍ കൂട്ടമായി ഈ മേഖലയിലേക്ക് എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here