തോട്ടം തൊഴിലാളികളുടെ മനസ് കീഴടക്കി ഡീന്‍ കുര്യാക്കോസ്

0
7
ആനവിലാസത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിനെ പുഷ്പവൃഷ്ടി നടത്തി പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നു.

പീരുമേട്: തോട്ടം തൊഴിലാളികളുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങി പീരുമേട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പര്യടനം. കടുത്ത വേനല്‍ ചൂടു പോലും അവഗണിച്ചു കൊണ്ട് ഓരോ മേഖലയിലും നൂറു കണക്കിനാളുകളാണ് സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം നല്‍കാന്‍ കാത്തു നിന്നത്.. ആരതിയുഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും തിലകക്കുറി അണിയിച്ചും തോട്ടം തൊഴിലാളികള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. സ്വീകരണ തിരക്കുകള്‍ മൂലം മണിക്കൂറുകള്‍ വൈകിയാണ് സ്ഥാനാര്‍ത്ഥി എത്തുന്ന തെങ്കിലുംആവേശപൂര്‍വമാണ് ആളുകള്‍ കാത്തിരുന്നത് . രാവിലെ മാട്ടുക്കട്ടയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയുടെ മൂന്നാം ദിനത്തിലെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. മുന്‍ ഡി.സി.സി പ്രസിഡന്റ് എം. ടി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്‍മാന്‍ രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ അലക്‌സ് കോഴിമല, സിറിയക് തോമസ്, ഷാജഹാന്‍ മഛത്തില്‍, ഷാഹുല്‍ ഹമീദ്, ജോര്‍ജ് ജോസഫ് പടവന്‍, പി.ആര്‍ അയ്യപ്പന്‍, ജോയി വെട്ടിക്കുഴി, തോമസ് രാജന്‍, ടോണി പകലോമറ്റം, രാജേന്ദ്രന്‍ മാലിയില്‍, അരുണ്‍ പൊടിപാറ, വിജയമ്മ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന്‌മേരികുളം, പരപ്പ്, ആലടി, ചപ്പാത്ത്, പച്ചക്കാട്, മരുതും പേട്ട പുല്ലുമേട്, ആനവിലാസം, മേനോന്‍ കട, സുല്‍ത്താന്‍ കട, അണക്കര, ചക്കുപള്ളം, ഒന്നാംമൈല്‍, റോസാപ്പൂക്കണ്ടം, മന്നാക്കുടി, കൊല്ലം പട്ടട, വെള്ളാരംകുന്ന്, ഡൈമുക്ക്,
മൂങ്കലാര്‍, ചെങ്കര, തേങ്ങാക്കല്‍, നാലുകണ്ടീ, കീരിക്കര, പശുമല, വണ്ടിപ്പെരിയാര്‍,വാളാഡി, ചോറ്റുപാറ, നെല്ലിമല, കക്കി കവല, കറുപ്പ് പാലം, തങ്കമല, വള്ളിക്കടവ്, മൗണ്ട്, അരണക്കല്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ഗ്രാമ്പിയിലാണ് പര്യടനം സമാപിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here