മണിരത്‌നത്തിന്റെ പൊന്നിയില്‍ സെല്‍വനില്‍ നയന്‍താര; ഒപ്പം അമിതാബ് ബച്ചന്‍, ഐശ്വര്യ റായ്, കീര്‍ത്തി സുരേഷ് തുടങ്ങിയവരും

0
15

മണിരത്നത്തിന്റെ ഡ്രീം പ്രൊജക്ട് പൊന്നിയില്‍ സെല്‍വന്‍ എന്ന ചിത്രത്തില്‍ നയന്‍താരയും. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവെച്ചെങ്കിലും സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ഈ പ്രൊജക്ട് നീണ്ടുപോവുകയായിരുന്നു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആരാധമാക്കിയുള്ള പൊന്നിയില്‍ സെല്‍വന്‍ ഒരു ബിഗ് ബജറ്റ് ചിത്രം ആണ്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി.

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ്, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958ല്‍ എജിആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. 2015ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ ചിത്രം പൊന്നിയിന്‍ ശെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here